ആസിഫ് അലിയെ കേന്ദ്ര കഥാപാത്രമാക്കി ആര് ജെ മാത്തുക്കുട്ടി ഒരുക്കുന്ന പുത്തൻ ചിത്രമാണ് ‘കുഞ്ഞെല്‍ദോ’.വിനീത് ശ്രീനിവാസന് ക്രിയേറ്റീവ് ഡയറക്ടറായി എത്തുന്ന ചിത്രം ഒരു കോളേജ് പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്.ഇപ്പോഴിതാ ചിത്രത്തിന്റെ റെസീറുമായി എത്തിയിരിക്കുകയാണ് അണിയറക്കാർ.”നീണ്ട ഇടവേളക്ക് ശേഷം ആ ദിനങ്ങള്‍ വീണ്ടും വരുന്നു” എന്ന ടാഗോടെയാണ് ടീസർ പുറത്തുവന്നിരിക്കുന്നത്.
‘ലോസ്റ്റ് ഏഞ്ചല്‍സ്’; അനാഥക്കുഞ്ഞുങ്ങളുടെ നൊമ്പരക്കഥയുമായി കുട്ടി സംവിധായിക
ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന് കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം ഡിസംബര്‍ 24ന് റിലീസിനെത്തും. സുധീഷ്, സിദ്ധിഖ്, അര്ജ്ജുന് ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന് എം ദാസ്, കൃതിക പ്രദീപ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.