Cinema

‘ലോസ്റ്റ് ഏഞ്ചല്‍സ്’; അനാഥക്കുഞ്ഞുങ്ങളുടെ നൊമ്പരക്കഥയുമായി കുട്ടി സംവിധായിക

തിരുവനന്തപുരം ചെങ്കോട്ടുകോണം ശ്രീനാരായണ പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യർത്ഥിനിയായ മെഹ്റിൻ, കുഞ്ഞു മനസിൻ്റെ അനാഥത്വം വരച്ചു കാട്ടുന്ന ഹ്രസ്വചിത്രമാണ് ‘ലോസ്റ്റ് ഏഞ്ചല്‍സ്’. ശിശു ദിനമായ ഇന്നലെയായിരുന്നു ചിത്രത്തിന്റെ റിലീസ്. യൂട്യൂബിലൂടെയാണ് റീലീസ് ചെയ്തത്.കേന്ദ്രമന്ത്രി രാംദാസ് അത് വാലെയുടെ പുരസ്ക്കാരം നേടിയ ‘പാഠം ഒന്ന് പ്രതിരോധം’ എന്ന ഹ്രസ്വചിത്രത്തിനു ശേഷം മെഹ്റിൻ ഷെബീർ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് “ലോസ്റ്റ് ഏഞ്ചൽസ്”.

മെഹ്റിൻ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ഹ്രസ്വചിത്രമാണ് ലോസ്റ്റ് ഏഞ്ചൽസ്. റിയൽ സ്റ്റുഡിയോയുടെ ബാനറിൽ ബിജു പ്രവീണാണ് ലോസ്റ്റ് ഏഞ്ചൽസിൻ്റെ നിർമ്മാണം. നഷ്വാ ജസീമാണ് മുഖ്യവേഷത്തിൽ അഭിനയിച്ചിരിക്കുന്നത്.

ദിനപ്രതി പത്രങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന പീഡനവാർത്തകളാണ് ഒരു ഹ്രസ്വ ചിത്രം നിർമിക്കാൻ മെഹറിനു പ്രചോദനമായത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *