Cinema

‘കാട്ടുകെണിയായേ ഇതൊരു എട്ടിൻ പണിയായേ’; ഹിറ്റായി വൈക്കം വിജയലക്ഷ്മി പാടിയ ഗാനം

കോവിഡ് കാലത്തെ വിവിധ ആളുകളുടെ ജീവിതങ്ങൾ പ്രമേയമാക്കിയ ‘റൂട്ട് മാപ്പ്’ സിനിമയിലെ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നു.വൈക്കം വിജയലക്ഷ്മി പാടിയ ഗാനമാണ് സൈബർ ലോകത്ത് ചർച്ചയായി മാറുന്നത്.സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയുടെ ഫേസ്ബുക്കിലൂടെയായിരുന്നു ഗാനം റിലീസ് ചെയ്തു. ലോക്ക് ഡൗണ്‍ അവസ്ഥകള്‍ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ രജനീഷ് ചന്ദ്രന്റേതാണ്. പ്രശാന്ത് കര്‍മ്മയാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഈ ഗാനത്തിനെ റൂട്ട് മാപ്പിന്റെ ട്രെയ്‌ലര്‍ ഇന്‍വിറ്റേഷന്‍ സോംഗായിട്ടാണ് അണിയറപ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്.

‘പപ്പ അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചേ’; സോഷ്യൽ മീഡിയയിൽ വൈറലായി കുട്ടി ഫൊട്ടോഗ്രാഫർ

മക്ക്ബൂല്‍ സല്‍മാന്‍, സിന്‍സീര്‍, ആനന്ദ് മന്‍മദന്‍, സുനില്‍ സുഖധ, സംവിധായകന്‍ ഡിജോ ജോസ് ആന്റനി, ദീപക് ദിലീപ്, പൂജിത, ഷാജു ശ്രീധര്‍, ഗോപു കിരണ്‍ തുടങ്ങി വലിയ ഒരു താരനിര റൂട്ട് മാപ്പില്‍ അണിനിരക്കുന്നുണ്ട്. ‘ബി നിലവറയും ഷാര്‍ജാപ്പള്ളിയും’ എന്ന മാസ് മസാല എന്റര്‍ടൈനറിന് മുന്നോടിയായി ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ ചെന്നൈയിലും ചൈനയിലും തിരുവനന്തപുരത്തും കൊച്ചിയിലുമായി ചിത്രീകരിച്ച ചിത്രത്തിന്റെ അവസാനവട്ട പണികള്‍ പുരോഗമുക്കുകയാണ്.

ധ്യാന്‍ ശ്രീനിവാസന്‍റെ തിരക്കഥ; ചിരിപ്പിച്ച് ‘പ്രകാശന്‍ പറക്കട്ടെ’ ടീസര്‍
കോവിഡ് പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് സൂരജ് സുകുമാരന്‍ നായരും അരുണ്‍ കായംകുളവും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. പത്മശ്രീ സിനിമാസിന്റ ബാനറില്‍ ശബരിനാഥ് ജി ആണ് ചിത്രം നിർമിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *