Cinema Special

‘പപ്പ അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചേ’; സോഷ്യൽ മീഡിയയിൽ വൈറലായി കുട്ടി ഫൊട്ടോഗ്രാഫർ

ഫോൺ, കമ്പ്യൂട്ടർ എന്തുമാകട്ടെ , മുതിർന്നവരേക്കാൾ അതിവേഗം പഠിച്ചെടുക്കുന്നവരാണ് കുരുന്നുകൾ. ചിലപ്പോൾ ഒക്കെ കൊച്ചുകുട്ടികൾ ഇത്തരം ഉപകാരങ്ങൾ ഒക്കെ വളരെ അനായാസം ഉപയോഗിക്കുന്നതുകണ്ട് ആശ്ചര്യപെട്ടിട്ടുള്ളവയിരിക്കും നമ്മളിൽ പലരും. ഇപ്പോഴിതാ അത്തരത്തിലൊരു കുട്ടി ഫൊട്ടോഗ്രാറുടെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറുന്നത്.

ധ്യാന്‍ ശ്രീനിവാസന്‍റെ തിരക്കഥ; ചിരിപ്പിച്ച് ‘പ്രകാശന്‍ പറക്കട്ടെ’ ടീസര്‍

ഈ കുട്ടി ഫോട്ടോഗ്രാഫർ മറ്റാരുമല്ല നടി മുക്തയുടെയും റിങ്കുവിന്റേയും മകളായ കണ്മണിക്കുട്ടിയാണ്.വിഡിയോയിൽ കണ്മണിക്കുട്ടിയുടെ നിർദേശങ്ങൾക്കനുസരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ് മുക്തയും റിങ്കുവും.റിങ്കുവിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് മുക്ത പങ്കുവച്ച വിഡിയോയിലാണ് കിയാര എന്ന കണ്മണിക്കുട്ടിയുടെ ഫോട്ടോ പിടുത്തം.വിഡിയോയിൽ മകൾ എടുത്ത മനോഹരമായ ഫോട്ടോ കണ്ട് കണ്മണിക്കുട്ടിയെ അഭിനന്ദിക്കുന്ന അപ്പയെയും അമ്മയെയുമാണ് കാണാൻ സാധിക്കുന്നത്.

നസ്രിയയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

കണ്മണിയെന്നു വിളിക്കുന്ന കിയാര സൈബർ ലോകത്ത് ഒരു കുഞ്ഞുതാരമാണ്. കുഞ്ഞു വിശേഷങ്ങളുമായി വിഡിയോകളിലൂടെ കണ്മണി സ്ഥിരം എത്താറുണ്ട്. കഴിഞ്ഞ ദിവസം നന്ദനത്തിലെ ബാലാമണിയായും കണ്മണി എത്തിയിരുന്നു. ഇഇഇ വിഡിയോയ്ക്ക് മികച്ച സ്വീകാര്യതയാണ് മലയാളികളിൽ നിന്നും ലഭിച്ചത്.ഈ കോവിഡ് കാലത്ത് കൊച്ചുകൂട്ടുകാർക്കായി നിരവധി ടിപ്സുകൾ ഈ കുഞ്ഞുതാരം പങ്കുവച്ചിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *