Cinema

ധ്യാന്‍ ശ്രീനിവാസന്‍റെ തിരക്കഥ; ചിരിപ്പിച്ച് ‘പ്രകാശന്‍ പറക്കട്ടെ’ ടീസര്‍

ധ്യാൻ ശ്രീനിവാസൻ കഥ, തിരക്കഥ, സംഭാഷണം നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പ്രകാശൻ പറക്കട്ടെ’. ഷഹദ് സംവിധാനം ചെയ്യുന്ന സിനിമയിൽ ദിലീഷ് പോത്തൻ, മാത്യു തോമസ്, നിഷ സാരം​ഗ്, സൈജു കുറുപ്പ് തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ.

നസ്രിയയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മാളവിക, ധ്യാൻ ശ്രീനിവാസൻ, അജു വർ​ഗീസ്, ശ്രീജിത്ത് രവി, ​ഗോവിന്ദ്, സ്മിനു സിജോ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഫൺടാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ അജു വർ​ഗീസും വിശാഖ് സുബ്രഹ്മണ്യവും ടിനു തോമസും ചേർന്നാണ് നിർമിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *