Cinema

സൈക്കിളില്‍ സവാരി ഗിരി ഗിരിയുമായി വീണ്ടും മോഹൻലാൽ; വീഡിയോ പങ്കുവെച്ച് സമീർ ഹംസ

ഫിറ്റ്നസില്‍ വലിയ പ്രധാന്യം നൽകുന്ന നടനാണ് മലയാളത്തിന്റെ താര രാജാവായ മോഹൻലാൽ. താരത്തിന്റെ വർക്ക് ഔട്ട് വിഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.ഇപ്പോഴിതാ പ്രഭാത വ്യായാമത്തിനിടെ ന​ഗരത്തിലൂടെ സൈക്കിളിൽ പായുന്ന ലാലേട്ടന്റെ വിഡിയോയാണ് ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്.താരത്തിന്റെ അടുത്ത സുഹൃത്തും വ്യവസായിയുമായ സമീർ ഹംസയാണ് മോഹൻലാലിന്റെ സൈക്കിളിങ്ങ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

‘ആര്യ’ക്ക് രണ്ടാം ഭാഗവുമായി സുസ്മിത സെൻ; ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്ത്
‘അനന്തന്‍റെ മോന്‍ ഇപ്പോഴും നാടുവാഴി തന്നെ’ എന്ന ക്യാപ്ഷ്യനോടെയാണ് സമീർ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. വെള്ള ടീഷര്‍ട്ടും ഷോര്‍ട്സുമണിഞ്ഞ് തന്റെ ബിഎംഡബ്ല്യു സൈക്കിളില്‍ നീങ്ങുന്ന താരത്തിന്റെ വീഡിയോ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. ഒപ്പത്തിനൊപ്പം സൈക്കിള്‍ ചവിട്ടി നീങ്ങുന്ന സമീര്‍ ഹംസയെയും വിഡിയോയില്‍ കാണാം.എന്തായാലും വീഡിയോ എപ്പോൾ ഫാൻ പേജുകളിൽ ഹിറ്റായി മാറിയിരിക്കുകയാണ്. ഇതിനു മുന്‍പ് തിരുവനന്തപുരം നഗരത്തിലൂടെ മോഹന്‍ലാല്‍ പ്രഭാതത്തില്‍ സൈക്കിളോടിച്ചത് വാര്‍ത്താപ്രധാന്യം നേടിയിരുന്നു.

പക തീര്‍ക്കാന്‍ അയ്യപ്പൻ എത്തുന്നു; മാടന്‍ചിറയുടെ കഥയുമായി ‘ചുരുട്ട്’, ഹിറ്റായി വെബ് സീരീസ്
ഫിറ്റ്നസിൽ ഏറെ ശ്രദ്ധിക്കുന്ന മോഹൻലാലിന്റെ വർക്കൗട്ട് വീഡിയോയും ചിത്രങ്ങളുമെല്ലാം നേരത്തേയും വൈറലായിട്ടുണ്ട്. അടുത്തിടെ കാഫ് മസിലുകൾക്ക് വേണ്ടി വ്യായാമം ചെയ്യുന്നതും ബോക്സിങ് പ്രാക്ടീസ് ചെയ്യുന്നതുമായ ലാലേട്ടന്റെ വിഡിയോകൾ ആരാധകർക്കിടയിൽ ഹിറ്റായി മാറിയിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *