Cinema

പക തീര്‍ക്കാന്‍ അയ്യപ്പൻ എത്തുന്നു; മാടന്‍ചിറയുടെ കഥയുമായി ‘ചുരുട്ട്’, ഹിറ്റായി വെബ് സീരീസ്

സിനിമ സ്വപ്നങ്ങളിൽ ജീവിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപ്ന സാക്ഷാത്കാരം നിറവേറി കൊണ്ട് ഇരിക്കുകയാണ്, അയ്യപ്പന്റേയും ഈയ്യപ്പന്റേയും പ്രതികാരത്തിന്റെ കഥപറയുന്ന കോമഡി ത്രില്ലർ വെബ് സീരീസ് ‘ചുരുട്ട് ‘. യൂട്യൂബിൽ വീഡിയോ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.മലയാളത്തിലെ ആദ്യ 4 k വെബ് സീരിസാണിതെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

‘ആര്യ’ക്ക് രണ്ടാം ഭാഗവുമായി സുസ്മിത സെൻ; ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്ത്

സൂത്രൻ യൂട്യൂബ് ചാനലിലൂടെയാണ് വെബ് സീരീസ് റിലീസ് ചെയ്തിരിക്കുന്നത്. പണ്ടെങ്ങോ തനിക്കു നഷ്ടപ്പെട്ടുപോയ വീടും കുടുംബവും തേടി പക തീർക്കാൻ എത്തുന്ന അയ്യപ്പനിൽ നിന്നാണ് കഥ തുടങ്ങുന്നത്. പിന്നീട് ഈയ്യപ്പൻ രംഗപ്രവേശം ചെയ്യുന്നതോടെ കഥയുടെ ഗതിമാറുന്നു. നോൺ ലീനിയർ രീതിയിലാണ് കഥ പറയുന്നത്. പഴയകാല പാലക്കാടൻ നാട്ടിൻ പുറങ്ങളിലെ തനതായ ഒരു ശൈലിയിലാണ് ചുരുട്ട് ഒരുക്കിയിരിക്കുന്നത്. ബ്ലാക്ക്മാജിക് സിനിമ ക്യാമറയിൽ 6kൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്.

സൈക്കിളില്‍ സവാരി ഗിരി ഗിരിയുമായി വീണ്ടും മോഹൻലാൽ; വീഡിയോ പങ്കുവെച്ച് സമീർ ഹംസ

ഒരു കൂട്ടായ്മയിൽ നിന്നും ഉരുതിരിഞ്ഞുവന്ന ഏകദേശം 35 യുവ കലാകാരെന്മാരെ അണിനിരത്തി പിറവിയെടുത്ത ചുരുട്ട് ഇനിയും ജനഹൃദയങ്ങളിലേക്ക്കുതിച്ചുയരാൻ ഉണ്ട്. പത്തുമുതൽ പതിനഞ്ചു മിനിറ്റു വരെ നീണ്ടു നിൽക്കുന്ന ഓരോ എപ്പിസോഡും പ്രേക്ഷകന് ഒരു നല്ല സിനിമ അനുഭവമായിരിക്കും സമ്മാനിക്കുക- അണിയറ പ്രവർത്തകർ പറയുന്നു.പാലക്കാട്ട് കടംപഴിപ്പുറം, ശ്രീകൃഷ്ണപുരം, അലനെല്ലൂർ എന്നിവിടങ്ങളിൽ ചിത്രീകരിച്ച ചുരുട്ടിൽ അലനെല്ലൂരിലെ നാട്ടുഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *