Cinema

‘ആര്യ’ക്ക് രണ്ടാം ഭാഗവുമായി സുസ്മിത സെൻ; ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്ത്

പ്രേക്ഷകരിൽ നിന്നും വൻ സ്വീകാര്യത പിടിച്ചുപറ്റിയ വെബ് സീരീസായിരുന്നു സുസ്‍മിത സെന്റെ ‘ആര്യ’. വെബ്‍ സീരീസ് ഡിസ്‍നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് സ്‍ട്രീം ചെയ്‍തത്. ഇപോഴിതാ ആര്യയെന്ന വെബ് സീരീസിന്റെ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തു വന്നിരിക്കുകയാണ് അണിയറക്കാർ.പെനോസ എന്ന ഡച്ച് ഡ്രാമ സീരീസിന്റെ റീമേക്കാണ് ആര്യ. സീരിസിന്റെ രണ്ടാം ഭാഗത്തിലും സുസ്‍മിത സെൻ തന്നെയാണ് കേന്ദ്ര കഥാപാത്രമായെത്തുന്നത്. സുസ്‍മിത സെനിന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. രാം മധ്‍വാനി, സന്ദീപ്, മോദി, വിനോദ് റവാത് എന്നിവര്‍ ചേര്‍ന്നാണ് ‘ആര്യ’ സംവിധാനം ചെയ്യുന്നത്.

പക തീര്‍ക്കാന്‍ അയ്യപ്പൻ എത്തുന്നു; മാടന്‍ചിറയുടെ കഥയുമായി ‘ചുരുട്ട്’, ഹിറ്റായി വെബ് സീരീസ്

രാം മധ്വാനിയും അമിത മധ്വാനിയും എൻഡെമോള്‍ ഷൈൻ ഇന്ത്യയുമായി ചേര്‍ന്നാണ് നിര്‍മാണം. രാം മധ്വാനി ഫിലിംസാണ് ബാനര്‍. ഹര്‍ഷ്വിര്‍ ഒബെറായാണ് വെബ് സീരീസിന്റെ ഛായാഗ്രാഹകൻ. ഖുശ്‍ബൂ രാജ്, അഭിമന്യു ചൗധരി എന്നിവരാണ് ആര്യയെന്ന സീരിസീന്റെ ചിത്രസംയോജനം നിര്‍വഹിച്ചത്.

സൈക്കിളില്‍ സവാരി ഗിരി ഗിരിയുമായി വീണ്ടും മോഹൻലാൽ; വീഡിയോ പങ്കുവെച്ച് സമീർ ഹംസ

സുസ്‍മിത സെന്നിന് പുറമേ സീരീസില്‍ ചന്ദ്രചുര്‍ സിംഗ്, ശികന്ദര്‍ ഖേര്‍, അങ്കുര്‍ ഭാട്യ, അലക്സ്, മനിഷ്, ചൗധരി, സുഗന്ധ, പ്രിയഷ ഭരദ്വാജ്, ജയന്ത് ക്രിപലാനി, വികാസ് കുമാര്‍ തുടങ്ങി ഒട്ടേറെ പേര്‍ അഭിനയിക്കുന്നു. ആര്യ എന്ന വെബ് സീരീസ് ഒരു ക്രൈം ത്രില്ലര്‍ ഡ്രാമയാണ്. സുസ്‍മിത സെന്നിന്റെ വെബ് സീരീസിന്റെ സംഗീത സംവിധായകൻ വിശാല്‍ ഖുറാനെയാണ്. സുസ്‍മിത അഭിനയിച്ച വെബ് സീരീസ് മികച്ച ഡ്രാമാസ് സീരീസ് എന്ന വിഭാഗത്തില്‍ എമ്മി അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും ചെയ്‍തിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *