Cinema

‘ആ ഭീമനല്ല, ഈ ഭീമൻ’; ചിരിപൊട്ടിച്ച് ‘ഭീമന്റെ വഴി’ ട്രെയിലർ

ചാക്കോച്ചനെയും ചെമ്പൻ വിനോദ് ജോസിനേയും കേന്ദ്ര കഥാപാത്രമാക്കി അഷ്റഫ് ഹംസ ഒരുക്കുന്ന ചിത്രമാണ് ‘ഭീമന്റെ വഴി’.ഏറെ നിരൂപക പ്രശംസ നേടിയ ‘തമാശ’ എന്ന ചിത്രത്തിനുശേഷം അഷ്റഫ് ഒരുക്കുന്ന മുഴുനീള കോമഡി ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നടന്‍ ചെമ്പൻ വിനോദ് ജോസ് തന്നെയാണ്.ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. പങ്കുവെച്ച് മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ മികച്ച പിന്തുണയാണ് ട്രെയ്ലറിന് സിഎൻമഖ് പ്രമികളിൽ നിന്നും ലഭിക്കുന്നത്

ജിനു ജോസഫ്, ചിന്നു ചാന്ദ്നി, മേഘ തോമസ്, വിൻസി അലോഷ്യസ്, ശബരീഷ് വർമ്മ, നിർമ്മൽ പാലാഴി, ബിനു പപ്പു, ദിവ്യ എം നായർ, ഭഗത് മാനുവൽ, ആര്യ സലീ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.ചിത്രത്തിൽ നടൻ സുരാജ് വെഞ്ഞാറമ്മൂട് അതിഥി വേഷത്തിൽ എത്തുന്നു. ചെമ്പൻ വിനോദിന്റെ ഉടമസ്ഥതയിലുള്ള ചെമ്പോസ്കി മോഷൻ പിക്ചേഴ്സും ആഷിക്ക് അബുവിന്റെ ഒപിഎം സിനിമാസും ചേർന്നാണ് നിർമാണം.ചിത്രം ഡിസംബർ 3ന് തിയറ്ററുകളിലൂടെ പ്രദർശനത്തിനെത്തും.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *