Cinema

തെലുങ്ക് ദൃശ്യം 2വിന്റെ ടീസര്‍ പുറത്തുവിട്ടു

മലയാളികളെ മാത്രമല്ല ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക് പ്രേക്ഷകരെയും മുൾമുനയിൽ നിർത്തിയ ചിത്രമാണ് ‘ദൃശ്യം’. മലയാളത്തിന് പുറമെ തമിഴിയിലും സംവിധായകൻ ജിത്തു ജോസഫ് തന്നെയാണ്. മലയത്തിൽ വൻ വിജയമായാ ദൃശ്യം 2 അന്യഭാഷകളിലേക്ക് എത്തുകയാണ്. ഇത്തവണ തെലുങ്ക് ചിത്രവും സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫ് ആണ്.

‘തോന്നലി’ന്റെ അണ്‍പ്ലഗ്‍ഡ് വീഡിയോയുമായി അഹാന

മലയാളത്തിലേതുപോലെ തന്നെ മീനയാണ് നായികയായി എത്തുന്നുന്നത്. നായകൻ വെങ്കടേഷ് ദഗുബാട്ടിയാണ്. കൃതിക, എസ്‍തര്‍ അനില്‍, സമ്പത് രാജ്, നാദിയ, നരേഷ്, പൂര്‍ണ, വിനയ് വര്‍മ, സത്യം രാജേഷ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്. ഇപ്പോഴിതാ തെലുങ്ക് ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയിരിക്കുകയാണ്. നവംബര്‍ 25നാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുക.

മകൾക്കൊപ്പമുള്ള വീഡിയോയുമായി ഭാമ

ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. സുരേഷ് പ്രൊഡക്ഷൻസ്, രാജ്‍കുമാര്‍ തിയറ്റേഴ്‍സ് എന്നിവരാണ് സഹനിര്‍മാതാക്കള്‍. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജീത്തു ജോസഫിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *