ജയറാം, മീര ജാസ്മിൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാട് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ സെറ്റിലേക്ക് ജയറാം ജോയിൻ ചെയ്യുന്നതും ഒപ്പം മറ്റ് വിശേഷങ്ങളും കോർത്തിണക്കിയ ലൊക്കേഷൻ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയുന്നത്. അനൂപ് സത്യൻ ആണ് ലൊക്കേഷൻ വിഡിയോ പങ്കുവേവ്സിസ്ത്ഹച്ചിരിക്കുന്നത്.ഏഴ് വർഷങ്ങൾക്കു ശേഷം മീര ജാസ്മിനും ജയറാമും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.കഴിഞ്ഞ ദിവസം സിനിമയിലെ ഡാൻസ് സീനുകൾ ചിത്രീകരിക്കുന്ന ഒരു വിഡിയോയും അനൂപ് പങ്കുവെച്ചിരുന്നു.
ചിത്രത്തിൽ ജൂലിയറ്റ് എന്ന കഥാപാത്രമായി മീര എത്തുന്നത്. ദേവിക, ഇന്നസെന്റ്, കെപിഎസി ലളിത, ശ്രീനിവാസൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.വിഷ്ണു വിജയ് സംഗീതം. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കും.