Cinema

മഞ്ഞപരവതാനിയിൽ ഓളം സൃഷ്ടിച്ചുകൊണ്ട് ശാരദ നടന്നു; ചിരി നിറച്ച് ‘കനകം കാമിനി കലഹം’ ടീസർ

നിവിന്‍ പോളി വേറിട്ട ലൂക്കിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കനകം കാമിനി കലഹം’. രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍ ഒരുക്കുന്ന ചിത്രത്തിന്റെ ട്രെയ്‍ലറും നേരത്തെ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിയിരുന്നു. ഏറെ ശ്രദ്ധ നേടിയ ‘ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25’ എന്ന അരങ്ങേറ്റചിത്രത്തിനു ശേഷം രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാളിന്‍റേതായി പ്രദര്‍ശനത്തിന് ഒരുങ്ങുന്ന ചിത്രമാണ് ‘കനകം കാമിനി കലഹം’.ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ.​ഗ്രേസ് ആന്റണിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്.

നവംബർ 12ന് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തും. ഡിസ്‌നി + ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യുന്ന ആദ്യ മലയാളചിത്രം കൂടിയാണിത്.

വിനയ് ഫോർട്ട്, സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ, വിൻസി അലോഷ്യസ് എന്നിവരാണ് മറ്റുതാരങ്ങൾ. നിവിൻ പോളിയുടെ തന്നെ ബാനറായ പോളി ജൂനിയർ പിക്ചേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *