Cinema

കൊടുംക്രൂരകൃത്യം നടത്തി ഒളിവിൽപ്പോയി കുറുപ്പ്, പിടികൂടാൻ കൃഷ്ണദാസും; ശ്രദ്ധനേടി ‘കുറുപ്പ്’ ട്രെയിലർ

കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പായി ദുൽഖർ സൽമാൻ എത്തുന്ന ചിത്രമാണ് ‘കുറുപ്പ്’.സിനിമയ്ക്കായി ആരാധകർ കട്ട വെയിറ്റിംഗിലാണ്.സിനിമയുടെ ട്രെയിലർ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്. മമ്മൂട്ടിയാണ് കുറുപ്പിന്റെ ട്രെയിലർ പുറത്തുവിട്ടത്. ഒരു ഫോൺ കോളിൽ നിന്നാണ് ട്രെയിലർ തുടങ്ങുന്നത്. സുകുമാരക്കുറിപ്പിന്റെ മുൻകാല ജീവിതവും ഒളിവുജീവിതവുമെല്ലാം ട്രെയിലറിൽ കാണാം.ചിത്രം നവംബർ രണ്ടിനാണ് തിയറ്ററിലൂടെ റിലീസ് ചെയ്യുന്നത്. മലയാളത്തിനൊപ്പം വിവിധ ഭാഷകളിലും ട്രെയിലർ എത്തിയിട്ടുണ്ട്.

ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് പ്രേക്ഷകരിലേക്കെത്തുക. കേരളത്തിൽ മാത്രം 400ലേറെ തീയറ്ററുകളിൽ ചിത്രം റിലീസിനെത്തും. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. 35 കോടിയാണ് ചിത്രത്തിന്റെ മുടക്കുമുതൽ.

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും പ്രധാന വേഷത്തിലെത്തുണ്ട്. ഒരു രാത്രി തിരുത്തിയ ആയുസ്സിന്റെ ചരിത്രം എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍. 35 വര്‍ഷമായി കേരളം തിരയുന്ന പിടികിട്ടാപ്പുളളിയുടെ കഥയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *