Cinema

കേരളത്തിൽ തരംഗമാകാൻ സരളേടെ മോള്‍ വീണ്ടും വരുന്നു; ‘പണിപാളി 2’ ടീസറുമായി നീരജ് മാധവ്

അഭിനയത്തോടൊപ്പം നൃത്തത്തിലും തന്റെ സ്ഥാനം ഉറപ്പിച്ച യുവ താരമാണ് നീരജ് മാധവ്. നീരജ് മാധവ് തന്നെ വരികളെഴുതി ആലപിച്ച ‘പണിപാളി’ പാട്ട് കേരളത്തിൽ സൃഷ്ടിച്ച തരംഗം ചെറുതൊന്നുമല്ലായിരുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഹാലോവീൻ റാപ് ഇൻസ്റ്റാ റീൽസുകളിൽ വൻ തരംഗമായിരുന്നു സൃഷിട്ടിച്ചത് ‘ആയ്യായ്യോ… പണി പാളീലോ… രാരീരാരം പാടിയുറക്കാൻ ആരും ഇല്ലല്ലോ’ എന്ന് തുടങ്ങുന്നതായിരുന്നു ഗാനം. ഇപ്പോഴിതാ റാപ്പിന്റെ രണ്ടാം ഭാ​ഗം വരുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് നീരജ്.

പണിപാളിയുടെ രണ്ടാം ഭാഗത്തിന്റെ ടീസർ പുറത്ത് വിട്ടാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് പാട്ടിന്റെ ടീസർ പങ്കുവെച്ചത്. ഹാവ് എ ലിറ്റിൽ ടേസ്റ്റ് ഓഫ് പണിപാളി 2’ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചിട്ടുള്ളത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *