Cinema Special

നവവധുവായി അണിഞ്ഞൊരുങ്ങി അമ്മ, സുന്ദരിയെന്ന് മകൾ; വൈറലായി വീഡിയോ

കൊച്ചു കുഞ്ഞുങ്ങളുടെ പ്രവർത്തികളും സംസാരങ്ങളും നിറച്ച ക്യൂട്ട് വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.കുഞ്ഞുങ്ങളുടെ നിശ്കളങ്കമായ സംസാരം കേൾക്കാൻ എല്ലാവർക്കും വലിയ തലപര്യവുമാണ്. ഇപ്പോഴിതാ നവവധുവായി അണിഞ്ഞൊരുങ്ങിയ അമ്മയെ കണ്ട ഒരു മകളുടെ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.മേക്കപ്പ് ആർട്ടിസ്റ്റായ വധു അഞ്ജലിയാണ് മഞ്ചന്ദയാണ് നവവധുവിനെപോലെ അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.

പിങ്ക് നിറത്തിലുള്ള ലെഹംഗയും ബ്രൈഡൽ ആഭരണങ്ങളും ധരിച്ച് സുന്ദരിയായാണ് താരം വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. അപ്പോഴാണ് അഞ്ജലിടെ മകൾ മുറിയിലേക്ക് പ്രവേശിക്കുന്നത്. ‘ഈ മണവാട്ടി. എങ്ങനെയുണ്ട് കാണാനെന്ന് മുറിയിലുണ്ടായിരുന്ന മേക്കപ്പ് ആർട്ടിസ്റ്റ് കുഞ്ഞിനോട് ചോദിക്കുന്നത് കേൾക്കാം. തന്റെ അമ്മയെ വധുവിന്റെ വേഷത്തിൽ അതീവ സുന്ദരിയായി കണ്ട് പെൺകുട്ടി അതിശയപ്പെടുകയാണ്. അമ്മ വളരെ സുന്ദരിയായിട്ടുണ്ടെന്ന് നിറഞ്ഞ സന്തോഷത്തോടെ അമ്മയ്ക്കരികിലെത്തി കെട്ടിപിടിച്ചുകൊണ്ടാണ് പെൺകുട്ടി ഇത് പറയുന്നത്.

‘അമ്മയെ വധുവായി കണ്ടതിൽ അവൾക്ക് അതിയായ സന്തോഷമുണ്ട് അഭിനന്ദനങ്ങൾ അഞ്ജലി, വളരെ സന്തോഷം.’എന്ന ക്യാപ്ഷ്യനോടെയാണ് മേക്കപ്പ് ആർട്ടിസ്റ്റ് ഗുനീത് വിർഡ് ആണ് അഞ്ജലി മഞ്ചന്ദയുടെ വിഡിയോ പോസ്റ്റ് ചെയ്തത്.എന്തായാലും ഈ സൂപ്പർ ക്യൂട്ട് വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *