Cinema

മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കി ‘കോവിഡ് ലവ് സ്റ്റോറി’

കോവിഡ് കാലത്ത് ഡോക്ടറും രോഗിയും തമ്മിലുള്ള പ്രണയം പ്രമേയമാക്കിയെത്തിയ മ്യൂസിക് വീഡിയോയാണ് ‘കോവിഡ് ലവ് സ്റ്റോറി’.ഗാനം യൂട്യൂബിൽ തരംഗമായി മാറുകയാണ്. പങ്കുവെച്ച് ദിവസങ്ങൾക്ക് ഉള്ളിൽ ഗാനം യൂട്യൂബിൽ സ്വന്തമാക്കിയത് പത്ത് ലക്ഷത്തോളം കാഴ്ചക്കാരെയാണ്.ഡോക്ടർ കൂടിയായ സംവിധായകൻ കിരൺ എസ് ശങ്കർ സംഗീതവും സംവിധാനവും നിർവഹിച്ച ഗാനത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

ദീപക് റാം വരികളെഴുതിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അദീഫ് മുഹമ്മദ് ആണ്.നിമിഷ ശ്രീകുമാർ, അഭിജിത് യു.ബി, ഡോ. മാധവദാസ് കണിശ്ശേരി, ഡോ. ശ്രീജ മാധവദാസ്, ശ്രീകുമാർ ശ്രീധരൻ, ശ്രീകുമാർ എസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.എന്തായാലും മ്യൂസിക് വീഡിയോമികച്ച പ്രതികരണങ്ങൾ സ്വന്തമാക്കി യൂട്യൂബിൽ മുന്നേറുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *