Cinema

വെള്ളത്തില്‍ ആർത്തുല്ലസിച്ച് കാജല്‍ അഗര്‍വാള്‍;വീഡിയോ ഏറ്റെടുത്ത് ആരാധകർ

തെന്നിന്ത്യയിലെ സൂപ്പർ താരമാണ് കാജല്‍ അകര്‍വാള്‍.വിവാഹശേഷം ജീവിതം ആഘോഷമാക്കുകയാണ് താരം.മാലിദ്വീപിലെ ഹണിമൂണിന് ശേഷവും പാര്‍ട്ടിയും മറ്റുമായി ജീവതം ആഘോഷിക്കുകയാണ് താരം.കൂടാതെ തന്റെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും ആരാധകർക്കൊപ്പം പങ്കുവെയ്ക്കാനും മറക്കാറില്ല താരം.

ഇപ്പോഴിതാ കാജല്‍ പങ്കുവെച്ച ഒരു വിഡിയോ ആണ് ആരാധകർക്കിടയിൽ വൈറലായി മാറിയിരിക്കുന്നത് .ചെന്നൈയിലെ ലീല പാലസിനുള്ളില്‍ നിന്ന് രസകരമായി ഡാന്‍സ് കളിക്കുന്നതാണ് വിഡിയോ. ഉടന്‍ വരുന്നു എന്ന ക്യാപ്ഷ്യനോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതോടെ എന്താണ് കാജൽ ആരാധകർക്കായി കാത്തുവെച്ചിരിക്കുന്ന സര്‍പ്രൈസ് എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും.

ഹോട്ടലിനുള്ളിലെ നടുത്തളത്തില്‍ വെള്ളത്തില്‍ കളിക്കുകയാണ് താരം. ജീവിതം ആസ്വദിക്കുന്നു എന്നും ദൃശ്യത്തോടൊപ്പം കുറിച്ചിട്ടുണ്ട്. പിങ്ക് പശ്ചാത്തലത്തില്‍ കിറ്റ്ച്ച്ഡ് എന്ന എഴുത്തിലാണ് വിഡിയോ ആവസാനിക്കുന്നത്. താരത്തിന്റെ ഭര്‍ത്താവ് ഗൗതം കിച്ച്‌ലുവിന്റെ പേരും ഹിറ്റ്ച്ച്ഡ് എന്ന വാക്കും ചേര്‍ത്താണ് കിറ്റ്ച്ച്ഡ് ആയത് എന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ഇത് കൂടാതെ ഗൗതമും കാജലിന്റെ മറ്റൊരു വിഡിയോ പങ്കുവെച്ചിട്ടുണ്ട്. സിംപ്ലിഫൈയിങ് ലക്ഷ്വറി എന്നാണ് വിഡിയോയില്‍ കുറിച്ചിരിക്കുന്നത്. ഇതോടെ കാജലും ഭര്‍ത്താവും ചേര്‍ന്നു പുതിയൊരു സംരംഭത്തിന് തുടക്കം കുറിക്കുകയാണെന്നാണ് സൂചനകള്‍.

Leave a Reply

Your email address will not be published. Required fields are marked *