Cinema Special

‘ഹംഗറിയിലെ തെരുവിലൂടെ നടക്കുന്ന യൂത്ത് പയ്യൻ’; ഹിറ്റായി മമ്മൂട്ടിയുടെ വീഡിയോ

തെലുങ്ക് ചിത്രം ‘ഏജന്റിന്റെ’ ചിത്രീകരണത്തിനായി മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി ഇപ്പോൾ ഹംഗറിയിലാണ്. അവിടെ നിന്നുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളും വിഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.മമ്മൂട്ടിയുടെ ഇൻട്രൊ സീനും സിനിമയുടെ ആദ്യ ഷെഡ്യൂളും ഇവിടെയാണ് ചിത്രീകരിക്കുക.അഞ്ചു ദിവസമാണ് ഹംഗറിയിൽ മമ്മൂട്ടിയൂടെ ഷൂട്ട്. സുരേന്ദർ റെഡ്ഢി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇപ്പോഴിതാ മമ്മൂട്ടി ഹംഗറിയിലെ തെരുവോരങ്ങളിലൂടെ നടക്കുന്ന വീഡിയോ ആണ് ചര്‍ച്ചയാകുന്നത്.ഒരു യൂത്ത് പയ്യൻ യൂറോപിലൂടെ കടങ്ങി നടക്കുന്നു എന്ന ക്യാപ്ഷനോടെ റോബര്‍ട് ആണ് മമ്മൂട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. സ്റ്റൈലൻ ലുക്കിലാണ് മമ്മൂട്ടിയെ വീഡിയോയില്‍ കാണാൻകഴിയുന്നത്.പങ്കുവെച്ച് നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ വീഡിയോ ഫാൻ പേജുകൾ കീഴടക്കുകയാണ്. നിരവധി പേരാണ് മമ്മൂട്ടിയുടെ വീഡിയോയ്‍ക്ക് കമന്റുകളുമായി എത്തുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *