Cinema

സൂപ്പര്‍മാനും ബാറ്റ്‍മാനുമൊക്കെ ആരാ? ടൊവിനൊയുടെ ‘മിന്നല്‍ മുരളി’ ട്രെയിലര്‍ പുറത്ത്

ടൊവിനൊ തോമസ് നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘മിന്നൽ മുരളി’.ബേസില്‍ ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹിറോ എന്ന വിശേഷണത്തോടെയാണ് സിനിമ പ്രമികളിലേക്ക് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ മിന്നൽ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ.

ചിത്രത്തിൽ ജയ്സൺ എന്ന കഥാപാത്രമായി ടൊവീനോ എത്തുന്നു. ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച് ജയ്സൺ സൂപ്പർ ഹീറോ ആയി മാറുന്നതാണ് കഥ. തൊണ്ണൂറുകളാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. ഡിസംബർ 24ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തും.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *