Cinema Special

‘മാനികെ മാഗെ ഹിതേ’യ്ക്ക് ബെല്ലി ഡാൻസുമായി യുവതി; വീഡിയോ വൈറൽ

ശ്രീലങ്കൻ ഗായിക യോഹാനി ദിലോക ഡി സിൽവയുടെ ‘മനികെ മാഗെ ഹിതെ’ എന്ന ഗാനമാണ് സൈബർ ലോകത്ത് ഇപ്പോഴും ചർച്ചയായി മാറുന്നത്.നിരവധി പേരാണ് ഇൻസ്റ്റഗ്രാം റീൽസിന് വേണ്ടി ഗാനം തിരഞ്ഞു കൊണ്ടിരിക്കുന്നത്.ആളില്ലാ വിമാനത്തിൽ യോഹാനിയുടെ ഗാനത്തിന് ചുവടുവെയ്ക്കുന്ന എയർ ഹോസ്റ്റസിന്റെ വീഡിയോ നേരത്തെ തരംഗമായി മാറിയിരുന്നു.

വീടിന്റെ വാതിലില്‍ പത്തിവിടര്‍ത്തി മൂര്‍ഖന്‍; ഞെട്ടിക്കുന്ന വീഡിയോ

ഇപ്പോഴിതാ, സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട മറ്റൊരു വീഡിയോയിൽ, യോഹാനിയുടെ വൈറൽ ഗാനത്തിന് ഒരു സ്ത്രീ ബെല്ലി ഡാൻസ് കളിക്കുന്നതാണ് കാണാൻ സാധിക്കുന്നത്. അവരുടെ നൃത്ത വൈദഗ്ധ്യമാണ് വീഡിയോയെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്.

നല്ല കാഴ്ചയെ കുറിച്ച് അനീഷ് രവി

ഐ.ടി. പ്രൊഫഷണലായിരുന്ന ശേഷം ബെല്ലി ഡാൻസറായി മാറിയ രക്ഷ പർസ്‌നാനിയാണ് വീഡിയോയിലുള്ള സ്ത്രീയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് മറ്റ് നിരവധി ബെല്ലി ഡാൻസ് വീഡിയോകളാൽ നിറഞ്ഞിരിക്കുന്നു. വീഡിയോ ശ്രദ്ധനേടിയതോടെ നിരവധിപേരാണ് ഡാൻസിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *