Cinema

സ്‌നേഹത്തിന്റെ രുചി നിറച്ച് വേള്ളേപ്പത്തിലെ ‘അപ്പപ്പാട്ട്’; വൈറലായി ലിറിക്കൽ വീഡിയോ

നീണ്ട ഇടവേളയ്ക്കു ശേഷം റോമ മലയാളത്തിലേയ്ക്കു മടങ്ങിയെത്തുന്ന ചിത്രമാണ് ‘വെള്ളേപ്പം’.നവാഗതനായ പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റോമയെ കൂടാതെ അക്ഷയ് രാധാകൃഷ്ണൻ, നൂറിൻ ഷെരീഫ്, ഷൈൻ ടോം ചാക്കോ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു. ഇപ്പോഴിതാ ‘വെള്ളേപ്പ’ത്തിലെ പുതിയ പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറുന്നത് .

‘അപ്പപ്പാട്ട്’ എന്ന പേരിലൊരുക്കിയ ഗാനം മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് ആണ് പ്രേക്ഷകർക്കു മുന്നിലെത്തിച്ചത്. മനു മഞ്ജിത്തിന്റെ വരികൾക്ക് ലീല എൽ ഗിരീഷ് കുട്ടൻ സംഗീതം പകർന്നിരിക്കുന്നു. ജോബ് കുര്യനും സുധി നെട്ടൂരും ചേർന്ന് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്.

ചുരുങ്ങിയ സമയം കൊണ്ടുതന്നെ ശ്രദ്ധേയമായ ഗാനം ഇതിനോടകം നിരവധി കാഴ്ചക്കാരെയാണ് യൂട്യൂബിൽ സ്വന്തമാക്കിയിരിക്കുന്നത്.മികച്ച പ്രതികരണങ്ങളാണു പാട്ടിനു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *