Cinema

‘ദര്‍ശന’യുമായി ഹൃദയം ടീം; സോംഗ് ടീസര്‍ പുറത്ത് വിട്ട് അണിയറക്കാർ

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഹൃദയം’. ചിത്രത്തിന്റേതായി പുറത്തുവരുന്ന വാർത്തകൾ വളരെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ​ ഗാനത്തിന്റെ(song) ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഗാനം ഒക്ടോബര്‍ 25ന് റിലീസ് ചെയ്യും.

‘ദർശന…’ എന്ന ​ഗാനത്തിന്റെ ടീസറാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചവരെയും ​ഗാനത്തിന്റെ ഷൂട്ടിങ്ങും ഉൾക്കൊള്ളിച്ചുള്ളതാണ് ടീസർ ഒരുക്കിയിരിക്കുന്നത്. സിനിമയിൽ കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു.ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വീഡിയോ കാണുമ്പോൾ മോഹൻലാൽ -ശ്രീനിവാസൻ കോംമ്പോ ഓർമവരുന്നെന്നാണ് ആരാധകരുടെ പ്രതികരണം. എന്തായാലും സിനിമയ്ക്കായുള്ള കാത്തിരുപ്പിലാണിപ്പോൾ ആരാധകർ.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *