Cinema

‘ജയ് ഭീ’മില്‍ തീപ്പൊരി വക്കീലായി സൂര്യ; ആവേശം നിറച്ച് ‘ജയ് ഭീം’ ട്രെയിലർ

സൂര്യ കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രം ജയ് ഭീമിന്റെ ട്രെയിലർ പുറത്തിറങ്ങി.ചിത്രത്തിൽ ചന്ദ്രു എന്ന അഭിഭാഷകനായാണ് സൂര്യ എത്തുന്നത്.ഇത്തരമൊരു വേഷത്തിൽ സൂര്യ എത്തുന്നത് ആദ്യമായാണ്. ചിത്രത്തിൽ സൂര്യയെ കൂടാതെ ലിജോ മോൾ, രജിഷ വിജയൻ എന്നിവരാണ് നായികമാർ. മണികണ്ഠൻ, പ്രകാശ് രാജ്, റാവു വിശ്വനാഥ് എന്നിവരും പ്രധാനവേഷങ്ങളിലുണ്ട്.

ആദിവാസി സമൂഹത്തിന്റെ അവകാശത്തിനായി പോരാടുന്ന നായകനെയാണ് സൂര്യ അവതരിപ്പിക്കുന്നതെന്നാണ് ട്രെയ്ലറിൽ നിന്നും വ്യക്തമാക്കുന്നത്. ഒരു ആദിവാസി സ്ത്രീയുടെ കേസാണ് ചിത്രത്തില്‍ സൂര്യ ഏറ്റെടുക്കുന്നത്.’ത.സേ ജ്ഞാനവേൽ’ ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. 2ഡി എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ സൂര്യയും ജ്യോതികയും ചേർന്നാണ് ‘ജയ് ഭീം’ നിർമിച്ചിരിക്കുന്നത്. ചിത്രം നവംബർ 2-ന് ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തും.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *