Cinema

ഭ്രാന്തന്‍മാരുടെ ഹോട്ടലില്‍ പെട്ട് നിവിന്‍ പോളി; ചിരിപടർത്തി ‘കനകം കാമിനി കലഹം’ ട്രെയിലർ

നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍ ഒയൂക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കനകം കാമിനി കലഹം’.ഇപ്പോഴിതാ സിനിമയുടെ ട്രെയിലർ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.ഒരിടവേളയ്ക്കു ശേഷം കോമഡി ട്രാക്കില്‍ കഥ പറയുന്ന ചിത്രമാണിതെന്ന് ട്രെയ്ലറിൽ നിന്ന് വ്യക്തമാകുന്നു. ‘വേൾഡ് ഡിസ്‌നി ഡേ’ ആയ നവംബർ 12 ന് ചിത്രം ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നു.ഡിസ്‍നിയുടെ ആദ്യ മലയാളം ഡയറക്റ്റ് റിലീസുമാണ് ചിത്രം.

വൻ ഹിറ്റായി മാറിയ ‘ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25’ എന്ന അരങ്ങേറ്റചിത്രത്തിനു ശേഷം രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാളിന്‍റേതായി പ്രദര്‍ശനത്തിനെത്തുന്ന സിനിമയാണ് ‘കനകം കാമിനി കലഹം’.ഗ്രേസ് ആന്‍റണി, വിനയ് ഫോർട്ട്, സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ, വിൻസി അലോഷ്യസ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. നിവിൻ പോളിയുടെ തന്നെ ബാനറായ പോളി ജൂനിയർ പിക്ചേഴ്‌സ് ആണ് നിര്‍മ്മാണം.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *