ഫിറ്റ്നെസിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തവരാണ് മിക്ക നടിമാരും. നടന്മാരെക്കാൾ ജിമ്മിൽ പോവുകയും, വർക്ക്ഔട്ട് ചെയ്യുകയും, ഫിറ്റ്നെസ് കാത്തുസൂക്ഷിക്കുകയും ഒക്കെ ചെയ്യുന്ന ഇപ്പോൾ നടിമാരാണ്. പല താരങ്ങളും തടി കൂടാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്.
എസ്കെയുടെ ഡാൻസും പ്രിയങ്കയുടെ ക്യൂട്ട്നെസ്സും; വൈറലായി ഡോക്ടറിലെ ഗാനം
ഫിറ്റ്നെസ് ശ്രദ്ധിക്കുന്നതിൽ വളരെ മുൻ പന്തിയിൽ തന്നെ നിൽക്കുന്ന ഒരു നടിയാണ് കനിഹ. കഴിഞ്ഞ 15 വർഷത്തോളമായി സിനിമയിൽ സജീവമായി നിൽക്കുന്ന കനിഹ ആദ്യ സിനിമയിൽ കാണുന്ന അതെ ലുക്കിൽ തന്നെയാണ് പ്രേക്ഷകർക്ക് ഇന്നും കാണാൻ സാധിക്കുന്നത്.
നന്ദഗോപാല്‍ മാരാരായി നിറഞ്ഞാടി ആവര്‍ത്തന; അഭിനന്ദനവുമായി മെഗാസ്റ്റാർ
കൃത്യമായ വ്യായാമം ചെയ്യുകയും ഡയറ്റ് ശീലിക്കുകയും ചെയ്യുന്ന കനിഹ തന്റെ വർക്ക് വീഡിയോസ് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ കനിഹയുടെ ഏറ്റവും പുതിയ വർക്ക് ഔട്ട് വീഡിയോ ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. ആരും ചെയ്യാൻ ഒന്ന് മടിക്കുന്ന ബോക്സ് ജമ്പിങ്ങ് വർക്ക് ഔട്ടാണ് കനിഹ ഈ തവണ ചെയ്തിരിക്കുന്നത്.
ആദ്യം ചെറിയ ഹൈറ്റിൽ പിന്നീട് കുറച്ചൂടെ വലിയ ഹൈറ്റിലും ബോക്സിന് മുകളിലേക്ക് എടുത്ത് ചാടുന്ന കനിഹയെ വിഡിയോയിൽ കാണാം. “നിങ്ങളുടെ ലക്ഷ്യങ്ങളുടെയും സ്വപ്നങ്ങളുടെയും വഴിയിൽ ഭയം വരാൻ അനുവദിക്കരുത്..” എന്ന ക്യാപ്ഷ്യനോടെ പങ്കുവെച്ച വിഡിയോയ്ക്ക് മികച്ച സ്വീകാര്യതയാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്.