Cinema

എസ്കെയുടെ ഡാൻസും പ്രിയങ്കയുടെ ക്യൂട്ട്നെസ്സും; വൈറലായി ഡോക്ടറിലെ ഗാനം

കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തുറന്ന തിയറ്ററുകളിലേക്ക് പ്രേക്ഷകരെ വീണ്ടും മടക്കിയെത്തിച്ച ശിവ കാർത്തികേയൻ ചിത്രമാണ് ‘ഡോക്ടർ’.ഈ മാസം 9ന് റിലീസ് ചെയ്യപ്പെട്ട ചിത്രം 10 ദിവസം കൊണ്ടുതന്നെ 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ചതും വലിയ വാർത്തയായി മാറിയിരുന്നു. കാണികള്‍ക്ക് 50 ശതമാനം പ്രവേശനം അനുവദിച്ചുകൊണ്ടുള്ള പ്രദര്‍ശനത്തില്‍ ഇത് വലിയ നേട്ടമാണ്. ഇപ്പോഴിതാ ചിത്രത്തിലെ ‘ചെല്ലമ്മാ ചെല്ലമ്മാ’ എന്ന ​ഗാനത്തിന്റെ വീഡിയോയാണ് ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്.

‘ഉയരം കൂടും തോറും ചായയുടെ രുചിയും കൂടും’; ലോകത്തെ ഞെട്ടിച്ച് ദുബൈ കിരീടാവകാശി

ശിവ കാർത്തികേയനും പ്രിയങ്കയുമാണ് ​ഗാനരം​ഗത്തിൽ. അനിരുദ്ധ് രവിചന്ദറും ജോനിത ​ഗാന്ധിയുമാണ് മനോഹര ​ഗാനം ആലപിച്ചിരിക്കുന്നത്. ഗാനവും പുറത്തിറങ്ങി മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ ഒരു മില്ല്യണിലേറെ പേരാണ് കണ്ടു കഴിഞ്ഞിരുന്നത്. തമിഴ്നാട്ടിൽ റിലീസ് ചെയ്ത ചിത്രം കേരളത്തിലും ഉടൻ പ്രദർശനത്തിനെത്തും.

ആവേശം നിറച്ച് ഭാവനയും ശിവരാജ് കുമാറും; വൈറലായി ‘ഭജറംഗി 2’ ട്രെയിലർ

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *