Cinema

താളം കണ്ടെത്താൻ ഡ്രം നിർബന്ധമല്ലെന്ന് ശോഭന; ശ്രദ്ധനേടി വീഡിയോ

മലയാളി സിനിമാപ്രേമികൾ കണ്ട എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളാണ് ശോഭന. ഇന്നും മലയാളത്തിലെ മികച്ച നടിമാരുടെ പേര് പറയുമ്പോൾ മുൻനിരയിൽ തന്നെ ശോഭന എന്ന നടി ഉണ്ടാകും. മണിച്ചിത്രത്താഴ് എന്ന ഒറ്റ ചിത്രം മതി ശോഭനയുടെ അഭിനയ കഴിവ് എന്താണെന്ന് മനസ്സിലാക്കാൻ. താരം ഇപ്പോൾ അഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയ വഴി നൃത്തത്തിന്റെ വിശേഷങ്ങളും വീഡിയോകളുമൊക്കെ ശോഭന പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒരു പുതിയ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ശോഭന.

നന്ദഗോപാല്‍ മാരാരായി നിറഞ്ഞാടി ആവര്‍ത്തന; അഭിനന്ദനവുമായി മെഗാസ്റ്റാർ

ഒരു തരത്തിൽ ഡ്രം വായിക്കുന്ന ഒരു വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. “ഡ്രം എവേ ” എന്ന അടിക്കുറുപ്പോടെ പങ്കുവെച്ച വീഡിയോയിൽ ഡ്രം അല്ല പക്ഷേ ശോഭനയുടെ വാദ്യോപകരണമാവുന്നത്. പകരം ഒരു ഷെഡിന്റെ ചുമരുകളിലും ഗ്ലാസ് വിൻഡോകളിലും ഡ്രംസ്റ്റിക്ക് ഉപയോഗിച്ച് താളം പിടിക്കുകയാണ് താരം. എന്തായാലും വീഡിയോ വൈറലായി മാറിയതോടെ നിരവധിപേരാണ് കമന്റുകളുമായി എത്തുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *