Cinema

നന്ദഗോപാല്‍ മാരാരായി നിറഞ്ഞാടി ആവര്‍ത്തന; അഭിനന്ദനവുമായി മെഗാസ്റ്റാർ

നിയമസഭയിൽ മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ നടത്തിയ പ്രസംഗം അവതരിപ്പിച്ച് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ കുട്ടിത്താരമാണ് ‘ആവർത്തന’.ഈ ആറ് വയസുകാരിയുടെ പ്രകടനത്തെ ഇരുകയ്യും നീട്ടിയാണ് അന്ന് മലയാളികൾ സ്വീകരിച്ചത്.തുടർന്നും ‘ആവർത്തന’ തന്റെ പ്രകടങ്ങൾ തുടർന്നിരുന്നു.ഇപ്പോഴിതാ തന്റെ കഥാപാത്രത്തെ അവതരിപ്പിച്ച ആവർത്തനക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി.

ആവേശം നിറച്ച് ഭാവനയും ശിവരാജ് കുമാറും; വൈറലായി ‘ഭജറംഗി 2’ ട്രെയിലർ

മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ തന്നെ ശക്തമായ കഥാപാത്രങ്ങളിലൊന്നായ നന്ദഗോപാല്‍ മാരാരെയാണ് ഇത്തവണ കുട്ടിത്താരം അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ നരി എന്ന മമ്മൂട്ടിയുടെ പൊലീസ് കഥാപാത്രത്തെയും ഈ കുഞ്ഞ് താരം അനുകരിച്ചിരുന്നു. പിന്നാലെ നിരവധി പേരാണ് ഈ മിടുക്കിയെ അഭിനന്ദിച്ച് കൊണ്ട് രം​ഗത്തെത്തിയത്. ഒടുവിൽ ഈ വീഡിയോ സാക്ഷാൽ മമ്മൂട്ടിയുടെ അടുത്ത് എത്തുകയും ചെയ്തു.വീഡിയോ കാണാൻ ഇടയായതോടെ മമ്മൂട്ടി കൊച്ചുമിടുക്കിക്ക് ആശംസ അറിയിച്ച് രംഗത്ത് എത്തുകയായിരുന്നു.

കാറിന്റെ പുറത്തുകയറി സിംഹം; വൈറലായി വീഡിയോ

വീഡിയോ കണ്ടുവെന്നും, വളരെ നന്നായെന്നുമാണ് മമ്മൂട്ടി പറയുന്നത്. കൂടാതെ നന്നായി പഠിക്കണമെന്നും പഠിത്തത്തോടൊപ്പം തന്നെ അഭിനയവും മുന്നോട്ട് കൊണ്ട് പോകണമെന്നുമാണ് മമ്മൂട്ടി ആവര്‍ത്തനയോട് പറഞ്ഞിരിക്കുന്നത്.

‘ഉയരം കൂടും തോറും ചായയുടെ രുചിയും കൂടും’; ലോകത്തെ ഞെട്ടിച്ച് ദുബൈ കിരീടാവകാശി

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *