Cinema

ആവേശം നിറച്ച് ഭാവനയും ശിവരാജ് കുമാറും; വൈറലായി ‘ഭജറംഗി 2’ ട്രെയിലർ

തെന്നിന്ത്യൻ താരം ഭാവന കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ കന്നഡ ചിത്രമാണ് ‘ഭജറംഗി 2’.ശിവരാജ് കുമാര്‍ നായകനായെത്തുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് എ ഹര്‍ഷയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‍ലര്‍ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.2013ല്‍ പ്രദര്‍ശനത്തിനെത്തിയ ഫാന്‍റസി ആക്ഷന്‍ ചിത്രത്തിന്‍റെ രണ്ടാംഭാഗമാണ് ഇത്.

ജയണ്ണ ഫിലിംസിന്‍റെ ബാനറില്‍ ജയണ്ണ, ഭോഗേന്ദ്ര എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ചിത്രം ഈ മാസം 29നാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.നിലവിൽ കന്നഡ സിനിമയില്‍ തിരക്കുള്ള താരമാണ് ഭാവന. ‘ഭജറംഗി 2 ‘ കൂടാതെ തിലകിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ഗോവിന്ദ ഗോവിന്ദ, നാഗശേഖര്‍ സംവിധാനം ചെയ്യുന്ന ശ്രീകൃഷ്‍ണ അറ്റ് ജിമെയില്‍ ഡോട്ട് കോം എന്നിവയാണ് ഭാവനയുടേതായി പുറത്തിറങ്ങാനിരിക്കുന്ന കന്നഡ ചിത്രങ്ങള്‍.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *