Cinema Special

‘ഇത് ഹൃദയം തൊടും കാതൽ’; പ്രേക്ഷക മനം കീഴടക്കി ഹ്രസ്വചിത്രം ‘ഡിയർ ദിയ’

ഹൃദയം തൊടുന്ന പ്രണയത്തിന്റെ മനോഹരമായ ദൃശ്യാവിഷ്‌കാരവുമായെത്തിയ മ്യൂസിക്കൽ ഷോട്ട്ഫിലിമാണ് ‘ഡിയർ ദിയ’.കാണുംതോറും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന ഈ ഹ്രസ്വചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ്. കണ്ണുകളിൽ വിരിയും മുമ്പേ ഹൃദയത്തിൽ ഇടം നേടാൻ ഇന്നത്തെ കാലത്തും പ്രണയത്തിനു കഴിയുമോ? എന്ന ചോദ്യവും അതിനുള്ള ഉത്തരവുമാണ് ഈ മനോഹര ഹ്രസ്വചിത്രം പ്രേക്ഷകർക്ക് നൽകുന്നത്.

നിലത്ത് മുട്ടി വാല്‍, ഭീമൻ പെരുമ്പാമ്പിനെ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി; കാഴ്ചക്കാരിൽ ഞെട്ടലുണ്ടാക്കുന്ന വീഡിയോ

നജിം അർഷാദ് പാടിയ ഗാനമാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത.സിനിമയിൽ സഹ സംവിധായകനായി ഏറെ വർഷത്തെ പരിചയമുള്ള ശ്രീകുമാർ സമ്പത്താണ് ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.രാധിക രവി, തേജസ് ജ്യോതി എന്നിവരാണ് സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.വനിത മാസികയുടെ കവർ ഗേൾ മൽസരം 2020ലെ വിജയിയായിരുന്നു രാധിക രവി.

അടിപൊളി ഡാൻസുമായി വീണ്ടും നിത്യയും മകളും; വീഡിയോ ഏറ്റെടുത്ത് ആരാധകർ

ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് കൈലാസ് മേനോനാണ്. സ്വപ്നങ്ങൾ കൈയെത്തിപ്പിടിക്കാൻ വെല്ലുവിളികൾ തടസമാകരുതെന്ന സന്ദേശം ചിത്രം പങ്കുവയ്ക്കുന്നു. മാധ്യമപ്രവർത്തകയായ ശ്രീരേഖ ഭാസ്‌കരൻ ആണ് ‘ഡിയർ ദിയ’യുടെ കഥയും തിരക്കഥയും ഗാനരചനയും. ആർട്ട് ഡയറക്ഷൻ ഡാനി മുസിരിസ്. ഷര ഭാസ്‌കർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

സാരിയിൽ തിളങ്ങി ഭാവന : ചിത്രങ്ങൾ

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *