Cinema Special

അടിപൊളി ഡാൻസുമായി വീണ്ടും നിത്യയും മകളും; വീഡിയോ ഏറ്റെടുത്ത് ആരാധകർ

ദിലീപ്-ഹരിശ്രീ അശോകൻ കോമിനേഷനിലെത്തി മലയാളകരയാകെ ചിരിപടർത്തിയ ചിത്രമാണ് ‘ഈ പറക്കും തളിക’.2001 ൽ പുറത്തിറങ്ങിയ ഈ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് നിത്യ ദാസ്. സിനിമയിലെ താരത്തിന്റെ പ്രകടനത്തിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. താരം വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും സീരിയലുകളിലും ടെലിവിഷൻ പരിപാടികളിലും ഇപ്പോളും നിറസാന്നിധ്യമാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം മകൾ നൈനയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾക്കും വീഡിയോകൾക്കും പങ്കുവെയ്ക്കാറുണ്ട്.നിത്യയുടെ തനി പകർപ്പാണ് മകൾ നൈന.. മകൾ നൈനയുമായുള്ള റീൽസുകൾ നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്.

ഇപ്പോഴിതാ സൂപ്പർഹിറ്റ് ഹിന്ദി സോങ്ങായ “ചുര കെ ദിൽ മേരാ..” എന്ന പാട്ടിന് അമ്മയും മകളും വീണ്ടും ഒരുമിച്ച് ചുവടുവച്ചിരിക്കുകയാണ്. കാഴ്ചയില്‍ ഇരുവരും ഒരു പോലെയാണെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും പങ്കുവെച്ച് മണിക്കൂറുകൾക്കും തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റായിമാറുകയാണ് ഡാൻസ് വീഡിയോ.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *