മലയാളികൾക്ക് പ്രിയപ്പെട്ട ഗായികമാരിൽ ഒരാളാണ് സിത്താര കൃഷ്ണകുമാർ.ഇപ്പോഴിതാ ഗായിക പുറത്തിറക്കിയ സംഗീത–നൃത്ത വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.‘തരുണി’ എന്ന പേരിലൊരുക്കിയ വിഡിയോയിൽ നർത്തകിയായും ഗായികയായും സിത്താര പ്രത്യക്ഷപ്പെടുന്നു. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് മിഥുൻ ജയരാജ് ആണ് സംഗീതം പകർന്നിരിക്കുന്നത്.
സാരിയിൽ തിളങ്ങി ഭാവന : ചിത്രങ്ങൾ
ബിജു ധ്വനിതരംഗ് നൃത്തസംവിധാനം നിർവഹിച്ചിരിക്കുന്നു. റിലീസ് ചെയ്ത മണിക്കൂറുകൾക്കും തന്നെ നിരവധി പ്രക്ഷകരെയാണ് വിഡിയോ സ്വന്തമാക്കിയിരിക്കുന്നത്.മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.
വിഡിയോയിൽ മൂന്ന് വ്യത്യസ്ത ലുക്കുകളിലാണ് സിത്താര കൃഷ്ണകുമാർ എത്തുന്നത്. ദുർഗ്ഗാ ദേവി എന്ന സങ്കൽപ്പത്തെ മുഴുവൻ സ്ത്രീ സമൂഹത്തിന്റെ പ്രതിനിധിയായി വ്യാഖ്യാനിച്ച് കൊണ്ടുള്ളതാണ് പാട്ട്.സുമേഷ് ലാൽ ആണ് ഗാനരംഗങ്ങളുടെ സംവിധായകൻ. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മഹേഷ് എസ്.ആർ, അനീഷ് ചന്ദ്രൻ എന്നിവർ ചേർന്നാണ്.