മോഹൻ ഗോവിന്ദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ഹൊറർ ത്രില്ലർ ചിത്രമാണ് ‘ പിസ 3: ദ് മമ്മി’. ചിത്രത്തിൽ അശ്വിൻ, പവിത്ര മാരിമുത്ത്, ഗൗരവ് നാരായണൻ, കാളി വെങ്കട്, അനുപമ കുമാർ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ.
പ്രഭു രാഘവ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.അരുൺ രാജ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത് ഇഗ്നേഷ്യസ് അശ്വിൻ ആണ്.