Cinema Special

കന്നഡയില്‍ നായികയായി റെബ; ‘രത്‍ന പ്രപഞ്ച’ ട്രെയിലര്‍

റെബ മോണിക്ക നായികയായെത്തുന്ന കന്നഡ ചിത്രമാണ് രത്‍നൻ പ്രപഞ്ച. താരം ആദ്യമായാണ് കന്നഡയില്‍ അഭിനയിക്കുന്നത്. ‘രത്‍ന പ്രപഞ്ച’ എന്നാണ് ചിത്രത്തിന്റെ പേര്.ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.ഒപ്പം റെബ മോണിക്കയും ട്രെയിലര്‍ സോഷ്യൽ മീഡിയയിൽക് പങ്കുവെച്ചിട്ടുണ്ട്

പിന്‍കാലുകളില്‍ എഴുന്നേറ്റ് നിന്ന് കരടി, നമിച്ച് കടുവ; ഹിറ്റായി വീഡിയോ

രത്‍നാകര്‍ എന്ന നായക കഥാപാത്രമായി ധനഞ്‍ജയ രത്‍നൻ പ്രപഞ്ചയില്‍ എത്തുന്നു. മയൂരി എന്ന നായികയായാണ് റെബ മോണിക്ക അഭിനയിക്കുന്നത്. രോഹിത് പദകി ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. കാര്‍ത്തിക് ഗൗഡയും യോഗി ജി രാജും ചേർന്ന് നിർമിക്കുന്ന ചിത്രം ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ശ്രീഷ കുഡുവല്ലി ആണ്.

അമ്പോ ഇത് ശരിക്കും നയൻ‌താരയെ പോലെ തന്നെ; വൈറലായി ഇടുക്കിക്കാരി

ഉമശ്രീ, ശ്രുതി, പഞ്‍ജു, അനു പ്രഭാകര്‍, രവിശങ്കര്‍ ഗൗഡ, വൈനിധി ജഗദീഷ്, അച്യുത് കുമാര്‍, രാജേഷ് നടരംഗ, അശോക് തുടങ്ങി ഒട്ടേറെ അഭിനേതാക്കള്‍ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ചിത്രം ഒക്ടോബര്‍ 22ന് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ പ്രേക്ഷകരിലേക്ക് എത്തും.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *