ഊഴം, ജോമോന്റെ സുവിശേഷങ്ങൾ തുടങ്ങിയ ചിത്രങ്ങളിലൂടെ എത്തി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് രസ്ന പവിത്രൻ. മലയാളത്തിലെ യുവ നായകന്മാരുടെ സഹോദരിയായി അഭിനയിച്ച് പ്രേക്ഷകരുടെ പ്രീതി നേടിയ നടി സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവാണ്. താരം പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകർക്കൊപ്പം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ‘കാതൽ മന്നാനാ..’ എന്ന പാട്ടിന് ചുവടുവെച്ച എത്തിയിരിക്കുകയാണ് പ്രിയ താരം.
View this post on Instagram
View this post on Instagram
രസ്നയുടെ ഈ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയ പുതിയ ഫോട്ടോഷൂട്ടിലെ വസ്ത്രങ്ങൾ ധരിച്ചുകൊണ്ട് തന്നെയായിരുന്നു ഈ ഡാൻസും ചെയ്തിട്ടുള്ളത്. ദാവണിയിൽ അതിമനോഹരമായ നൃത്ത ചുവടുകൾ വച്ചപ്പോൾ ആരാധകർക്ക് അത് മനോഹരമായ ഒരു കാഴ്ചകൂടിയായിരുന്നു. അനീഷ് ഉപാസനയായിരുന്നു ഫോട്ടോഷൂട്ടും വീഡിയോയും എടുത്തിരുന്നത്.വീഡിയോ ശ്രദ്ധനേടിയതോടെ രസ്നയുടെ ഡാൻസിനെ പ്രശംസിച്ച് നിരവധി ആരാധകരാണ് രംഗത്ത് എത്തിയായത്.
View this post on Instagram