Cinema Special

ആരാധകരുടെ മനം കവർന്ന് ഗോപിക; പുത്തൻ ഡാൻസ് വീഡിയോ വൈറൽ

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ഒറ്റ സിനിമയിലൂടെ മലയാളികൾക്ക് ഇടയിൽ ശ്രദ്ധേയായ നടിയാണ് ഗോപിക രമേശ്.സ്റ്റെഫി എന്ന കഥാപാത്രത്തെയാണ് ഗോപിക സിനിമയിൽ അവതരിപ്പിച്ചിരുന്നത്. ചെറിയ വേഷമായിരുന്നെങ്കിലും ചിത്രത്തിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇൻസ്റ്റയിൽ സജീവമായ താരം പുതിയ ചിത്രങ്ങളും വിഡിയോകളായും തന്റെ ആരാധകർക്കൊപ്പം പങ്കുവെയ്ക്കാറുണ്ട്.സിനിമയിറങ്ങിയ ശേഷം ഇൻസ്റ്റഗ്രാമിൽ ഒരു ലക്ഷത്തിലേറെ ഫോളോവേഴ്സിന് ഗോപികയ്ക്ക് ലഭിക്കുകയുണ്ടായി.

ഇപ്പോഴിതാ ഒരു കിടിലം ഡാൻസ് വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. സുഹൃത്തിനൊപ്പമാണ് ഗോപിക ഒരു ഇംഗ്ലീഷ് പാട്ടിന് ഡാൻസ് ചെയ്തിരിക്കുന്നത്. കറുത്ത ഷോർട്ട് ഡ്രെസ്സിൽ കിടിലം പ്രകടനമാണ് താരം കാഴ്ചവച്ചിരിക്കുന്നത്. എന്നാൽ വിഡിയോയ്ക്ക് ചിലർ രസകരമായ കമന്റുകളുമായും എത്തുന്നുണ്ട്.

പാവം കൊച്ചിന് കാര്യമായി എന്തോ പറ്റിയിട്ടുണ്ട് എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ഇന്ന് തൊട്ട് ഡാൻസ് പഠിക്കണമെന്ന് വേറെയൊരാൾ കമന്റ് ചെയ്തു. എന്തായാലും താരത്തിന്റെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറുകയാണ്. ഇതിന് മുൻപ് താരം പങ്കുവെച്ചിട്ടുള്ള ഒരു
ഗ്ലാമറസ് ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിയിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *