Cinema Special

‘കുത്തിയിരുന്നു ശമ്പളം വാങ്ങാന്നാണോ നിന്റെ വിചാരം’; മലയാളികളെ വീണ്ടും ചിരിപ്പിച്ച് നിയയും വിയയും

ടിക്ടോക് വിഡിയോകളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ കുട്ടിത്താരങ്ങളാണ് വിയയും നിയയും.ആറുവയസ്സുകാരി വിയയും മൂന്നുവയസ്സുകാരി നിയയും ചെയ്ത നാടോടിക്കാറ്റിലെ ദാസനും വിജയനും വീഡിയോ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു.

ഇപ്പോഴിതാ പട്ടണ പ്രവേശത്തിലെ ശ്രീനിവാസനും ഫിലോമിനയുമായെത്തി മലയാളികളെ കുടുകുടാ ചിരിപ്പിക്കുകയാണ് ഈ സഹോദരിമാർ. കൊച്ചമ്മയായി ചേച്ചിയും വിറകു കീറുന്ന തങ്കപ്പനായി അനിയത്തിയും അഭിനയിച്ചു തകർക്കുകയാണ് വിഡിയോയിൽ. സിനിമയിലെ ശ്രീനിവാസന്റേയും ഫിലോമിനയുടേയും വേഷവും അതേപോലെ പകർത്തിയിരിക്കുകയാണ് ഇരുവരും. എന്തായാലും ഇത്തവണയും ഇവരുടെ വീഡിയോ ഹിറ്റായി മാറിയിരിക്കുകയാണ്.

ദാസനും വിജയനുമായെത്തി എത്തി മലയാളികളെ ചിരിപ്പിച്ച ഇവർ പിന്നീട് മിഥുനം എന്ന സിനിമയിലെ ‘തേങ്ങ ഉടയ്ക്ക് സ്വാമി…’ എന്ന ഹിറ്റ് സീനുമായും എത്തിയിരുന്നു. ഈ സഹോദരങ്ങളുടെ വിഡിയോകൾക്ക് മികച്ച പിന്തുണയാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്.ഇവരുടെ നാടോടിക്കാറ്റിലെ ദാസന്റേയും വിജയന്റേയും വിഡിയോ നടൻ അജു വർഗീസും സംവിധായകൻ ജീത്തു ജോസഫും അടക്കമുള്ളവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *