Cinema

ട്രാക്കില്‍ മെഡല്‍ നേടാന്‍ തപ്‍സി; ഹിറ്റായി ‘രശ്‍മി റോക്കറ്റ്’ ട്രെയിലർ

ബോളിവുഡ് നടിമാരില്‍ കഥാപാത്രങ്ങളുടെ തിരഞ്ഞെടുക്കുന്നതിലും പ്രകടനത്തിലും നിലപാടുകളിലൂടെയും ആരാധകരെ അമ്പരപ്പിക്കുന്ന താരമാണ് തപ്‍സി പന്നു. തപ്‍സി ഒരു ട്രാക്ക് അത്‍ലറ്റിന്‍റെ റോളിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘രശ്‍മി റോക്കറ്റ്’ . പ്രഖ്യാപന സമയം മുതൽ തന്നെ ചിത്രം സോഷ്യൽ മീഡിയയിൽ വൻചർച്ചകൾക്ക് ഇടവെച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ ആണ് സൈബർ ലോകത്ത് ഹിറ്റായി മാറുന്നത്.

രാജ്യാന്തര വേദിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഓടാന്‍ ആഗ്രഹിക്കുന്ന കഥാപാത്രമാണ് തപ്‍സിയുടേത്. പക്ഷേ കരിയറിലെ നിര്‍ണ്ണായക ഘട്ടത്തില്‍ അവരുടെ മുന്നില്‍ ഒരു പ്രതിസന്ധി വന്നുനില്‍ക്കുന്നു. അതിനെ തരണം ചെയ്തുകൊണ്ടുള്ള കഥാപാത്രത്തിന്‍റെ മുന്നോട്ടുപോക്കാണ് ചിത്രം.ചിത്രം സംവിധാനം ചെട്ടിയുന്നത് ആകര്‍ഷ് ഖുറാന ആണ്. ചിത്രത്തിൽ പ്രിയാന്‍ഷു പെയിന്‍യുളി, അഭിഷേക് ബാനര്‍ജി, സുപ്രിയ പതക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയി ഒക്ടോബര്‍ 15ന് പ്രേക്ഷകരിലേക്ക് എത്തും.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *