Cinema Special

ഹൃദ്യം ഈ ആലാപനം; സംഗീതാസ്വാദകരുടെ മനസ്സുകൾ കീഴടക്കി ‘മനമകലേ’

ലോക അല്‍സ്ഹൈമേഴ്സ് ദിനത്തോടനുബന്ധിച്ച് റിലീസ് ചെയ്ത ‘മനമകലേ’ സംഗീത ആൽബം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ചൈതന്യ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റൽ ഹെൽത്ത് ആണ് പാട്ടിനു പിന്നിൽ. യുവസംഗീതസംവിധായകൻ ഗൗതം വിൻസന്റ് ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രുതി ശിവദാസ് ആണ്. സോണി മോഹൻ ആണ് ഗാനത്തിന് വരികൾ കുറിച്ചത്.

പ്രശസ്ത വീണ വാദകന്‍ രാജേഷ് വൈദ്യയുടെ മാന്ത്രിക സംഗീതവും പാട്ടില്‍ കേൾക്കാനാകും. സംഗീത ആൽബത്തിൽ ഷൈലജ ശ്രീധരനും ഡയാന ജോസഫുമാണ് കേന്ദ്ര കഥാപാത്രങ്ങൾ.. ചിന്തു ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിച്ചു. റിലീസ് ചെയ്ത് ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ഗാനം ഇതിനോടകം നിരവധിപേരാണ് സോഷ്യൽ മീഡിയയിൽ കണ്ടു കഴിഞ്ഞത്.മികച്ച പ്രതികരണങ്ങളാണു ഗാനത്തിന് ലഭിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *