Cinema Special

‘ഇനി വന്നോ എന്ന് ചോദിക്കുന്നവരോട് കണ്ടെന്ന് പറയണം’; രുഗ്മിണിയമ്മയെ ഞെട്ടിച്ച് ലാലേട്ടൻ, വീഡിയോ

മോഹൻലാലിനെ നേരിൽ കാണണമെന്ന് പറഞ്ഞു കരയുന്ന ഒരു മുത്തശ്ശിയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.ഇപ്പോഴിതാ ഇത്തരത്തിൽ വൈറലായ രുക്മിണി അമ്മയെ തേടി താര രാജാവിന്റെ വിഡിയോ കോൾ എത്തി. കോവിഡ് കാലമായതിനാൽ നേരിൽ കാണാനുള്ള പരിമിതികൾ അറിയിച്ച താരം വീഡിയോ കോളിനൊടുവിൽ അമ്മയ്ക്കൊരു ഉമ്മയും കൊടുത്തു.

എന്തായിരുന്നു വലിയ കരച്ചിലൊക്കെ എന്നു പറഞ്ഞാണ് ലാലേട്ടൻ സംസാരം ആരംഭിച്ചത്. ഇപ്പോൾ നേരിൽ വരാനുള്ള ബുദ്ധിമുട്ടുകൾ അദ്ദേഹം രുക്മിണിയമ്മയ്ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തു. കോവിഡിനു ശേഷം അമ്മയെ നേരിൽ കാണാനായി എത്തുമെന്ന ഉറപ്പും താരം കൊടുത്തു. അമ്മയോടു പ്രായവും മറ്റു വിശേഷങ്ങളും ചോദിച്ചറിഞ്ഞ താരം നേരിൽ വരുമ്പോൾ തനിക്ക് എന്തു തരുമെന്നും ചോദിച്ചു.

കഴിഞ്ഞ ദിവസമാണ് മോഹൻലാലിനെ കാണണമെന്ന് പറഞ്ഞു കരയുന്ന രുക്മിണി അമ്മയുടെ വിഡിയോ വൈറലായതോടെ ആഗ്രഹം സാധിക്കാനായി മുന്നിട്ടിറങ്ങിയത് മോഹൻലാൽ ഫാൻസ് അസോസിയേഷൻ പ്രവർത്തകരാണ്.എന്തായാലും ഈ വിഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിയിരിക്കുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *