Cinema

നേർക്കുനേർ പൊരുതാൻ പവൻ കല്യാണും റാണയും; ‘ഭീംല നായക്’ റിലീസ് തീയതി പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

മലയാളത്തിൽ തരംഗമായി മാറിയ ‘അയ്യപ്പനും കോശിയുടെ’യും തെലിങ്ക് റീമേക്കിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.ചിത്രം തെലിങ്കിലെത്തുമ്പോൾ പവന്‍ കല്യാണും റാണു ദഗുബാട്ടിയുമാണ് കേന്ദ്ര കഥാപാത്രമായെത്തുന്നത്.’ഭീംല നായക്’ എന്നാണ് പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.അത് തന്നെയാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ടൈറ്റിലും.ഇപ്പോഴിതാ സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ചിത്രം 2022 ജനുവരി 12നാണ് പ്രേക്ഷകരിലേക്ക് എത്തും. ചിത്രം തിയറ്ററി ലൂടെയാകും പ്രേക്ഷകരിലേക്ക് എത്തുന്നത്.മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച ‘കോശി കുര്യന്‍’ തെലുങ്കിലെത്തുമ്പോള്‍ ‘ഡാനിയല്‍ ശേഖര്‍’ എന്നാണ്. റാണയാണ് ചിത്രത്തിൽ ഈ വേഷത്തിൽ എത്തുന്നത് സാഗർ കെ. ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പവൻകല്യാൺ, റാണ ദഗ്ഗുപതി, നിത്യ മേനോൻ എന്നിവരാണ് പ്രധാന താരങ്ങൾ.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *