Cinema

സിത്താരയുടെ ശബ്ദത്തിൽ ‘പാൽനിലാവിൻ പൊയ്കയിൽ’; തരംഗമായി ‘കാണെക്കാണെ’യിലെ ​ഗാനം

മലയാളത്തിൽ ഏറെ ശ്രദ്ധനേടിയ ഉയരെ എന്ന സിനിമയ്ക്ക് ശേഷം മനു അശോകനും ടൊവിനോയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘കാണെക്കാണെ’.ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. സോണി ലിവിലൂടെ സെപ്റ്റംബർ 17ന് ചിത്രം പ്രദർശനത്തിനെത്തും. ഇപ്പോഴിതാ ചിത്രത്തിലെ ​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.വിനായക് ശശികുമാറിന്റെ വരികൾക്ക് രഞ്ജിൻ രാജ് ഈണം നൽകിയിരിക്കുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് സിതാര കൃഷ്ണകുമാറാണ്.

‘കാണെക്കാണെ’യുടെ തിരക്കഥ ഒരുക്കുന്നത് ബോബി സഞ്ജയ് ആണ്. ഉയരെയ്ക്ക് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയും ശ്രുതി രാമചന്ദ്രനുമാണ് നായികമാർ.സുരാജ് വെഞ്ഞാറമൂട്, പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ് എന്നിങ്ങനെ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഡ്രീംകാച്ചർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി ആർ ഷംസുദ്ധീൻ ആണ് നിർമാണം.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *