Cinema

‘തീരമേ’; മനോഹര കവർ വേർഷനുമായി ഗായിക വിനിതയും മകൻ അശ്വതും

മലയാളത്തിൽ വമ്പൻ വിജയമായി മാറിയ ചിത്രമാണ് മാലിക്. സിനിമ പോലെ തന്നെ ചിത്രത്തിലെ ‘തീരമേ..’ എന്ന തുടങ്ങുന്ന ഗാനവും ജനപ്രിയമായി മാറിയിരുന്നു.ഇപ്പോഴിതാ പിന്നണി ​ഗായിക വിനിതയും മകൻ അശ്വത് അജിത്തും ചേർന്ന് ഈ മനോഹരമായ ഗാനത്തിന് അതിമാഹാരമായ കവ‍ർ വേർഷനുമായി എത്തിയിരിക്കുകയാണ്.കഴിഞ്ഞ ദിവസം റിലീസായ ഗാനത്തിന് മികച്ച സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്.

മാലിക് സിനിമയിൽ അൻവ‍ർ അലി രചിച്ച് സുഷിൻ ശ്യാം സം​ഗീതം നൽകിയ തീരമേ എന്ന ​ഗാനം വലിയ ജനപ്രീതി നേടിയിരുന്നു. കെ.എസ്.ചിത്രയും സൂരജ് സന്തോഷും ചേ‍ർന്നാണ് ഈ മനോഹര ​ഗാനം ആലപിച്ചിരിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *