Cinema

പ്രേക്ഷക മനസുകളിൽ ഇടം പിടിച്ചു, പക്ഷെ ജൂറികളുടെ ശ്രദ്ധയിൽ പെട്ടില്ല; ‘അബി വെഡിങ് മഹി’യെ കുറിച്ച് അഭിപ്രായം ഇങ്ങനെ

കോമിസ് ടിവി സംരക്ഷണം ചെയ്യുന്ന നർമ്മ സമ്പന്നമായ പരിപാടിയാണ് ‘അബി വെഡിങ് മഹി’. തീരെ ചെറുപ്പത്തിലേ വിവാഹം കഴിക്കുന്ന ദമ്പതികൾ കടന്നുപോകുന്ന ജീവിതാനുഭവങ്ങളിലൂടെ ആണ് പരമ്പരയുടെ കഥ മുന്നോട്ട് പോകുന്നത്. വളരെ ഹാസ്യ സമ്പന്നമായ ഈ പരിപാടി കുറഞ്ഞ നാളുകൾ കൊണ്ട് യുവജനങ്ങൾക്കിടയിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റി.

ഭർത്താവായ അബി ആയി അഭിനയിക്കുന്നത് സിനിമയിലും, ടെലിവിഷനിലും ഒരുപോലെ തിളങ്ങിയ ജീവൻ ഗോപാൽ ആണ്. മൈ ബോസ് , ജോർജേട്ടൻസ് പൂരം അടക്കമുള്ള സിനിമകളിൽ അഭിനയിച്ച താരമാണ് ജീവൻ ഗോപാൽ. ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട അനുമോളാണ് മഹി എന്ന കഥാപാത്രം ചെയ്യുന്നത്. കൂടാതെ ഇവരുടെ സുഹൃത്തുക്കളായി അഭിനയിക്കുന്നത് പുതുമുഖ താരങ്ങളായ രാഹുൽ, അഭിഷേക് പ്രസാദ്, ജിബി കൊട്ടാരക്കര തുടങ്ങിയവരാണ്. കൂടാതെ മറിമായം റിയാസ്, ദീപാ കുറുപ്പ് ബിനോജ് , സോണി ജോസഫ് തുടങ്ങിയവരും ഇതിൽ അഭിനയിക്കുന്നുണ്ട്.

അളിയൻസ് അടക്കമുള്ള ഹാസ്യ പരമ്പരകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ രാജേഷ് തലച്ചിറ ആണ് ഈ പരിപാടിയുടെ സംവിധായകൻ. കോമഡി സ്റ്റാർസ് അടക്കമുള്ള സ്റ്റേജ് പരിപാടികൾക്കും ഉള്ളത് പറഞ്ഞാൽ, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു ,തുടങ്ങിയ പരമ്പരകൾക്കും തിരക്കഥ രചിച്ച ഷബീർ ബി ൻ ആണ് ഇതിൻറെ തിരക്കഥാകൃത്ത്. ഷബീർ പരമ്പരയിൽ ഒരു കഥാപാത്രം കൈകാര്യം ചെയ്യുന്നുണ്ട്. അവാർഡ് ജൂറി ചെറിയ ചാനൽ ആയതുകൊണ്ട് ശ്രദ്ധിക്കാതെ പോയ ഒരു പരമ്പരയാണ് അബി വെഡിങ് മഹി എന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. ഒരു പക്ഷെ ഒരു മുൻനിര ചാനലിൽ ആയിരുന്നു ഈ പരിപാടി സംപ്രേഷണം ചെയ്തിരുന്നു എങ്കിൽ ടെലിവിഷൻ അവാർഡ് ഉറപ്പായും ലഭിക്കുമായിരുന്നു. അബി വെഡിങ് മഹി എന്ന ഈ പരിപാടിയുടെ കാഴ്ചക്കാരിൽ അധികവും യുവജനങ്ങളാണ്. യുവജനങ്ങൾക്ക് ആസ്വദിക്കാവുന്ന തരത്തിലാണ് ഈ പരമ്പര അണിയിച്ചൊരുക്കിയിരിക്കുന്നത്. അശ്ലീല സംഭാഷണം, തീവ്രത കലർന്ന നാടകീയ രംഗങ്ങൾ തുടങ്ങിയവ പൂർണ്ണമായും ഒഴിവാക്കിയാണ് ഈ പരമ്പര ചിത്രീകരിക്കുന്നത്.

പുതിയ സമയക്രമീകരണം അനുസരിച്ച് വ്യാഴം, വെള്ളി ,ശനി, ദിവസങ്ങളിൽ രാത്രി ഏഴുമണിക്കാണ് ഈ പരമ്പര. ഏഷ്യാനെറ്റ് ഡിജിറ്റൽ നെറ്റ്‌വർക്കിൽ ലഭിക്കുന്ന ചാനലാണ് കോമിക്സ് ടിവി. വീണ്ടും ആസ്വദിക്കാനായി യൂട്യൂബിലും ലഭ്യമാണ് ഈ ചാനൽ.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *