Cinema

റെക്കോർഡുകള്‍ തൂത്തെറിഞ്ഞ് ‘പരം സുന്ദരി’; ഇതിനോടകം കണ്ടത് പത്ത് കോടിയിലേറെപ്പേർ

സംഗീതം കൊണ്ടും ചടുലമായ ചുവടുകൾ കൊണ്ടും രാജ്യമൊട്ടാകെ തരംഗമായി മാറി കാഴ്ചക്കാരെ ഹരം കൊള്ളിച്ച ‘പരം സുന്ദരി’ക്ക് മറ്റൊരു നേട്ടം കൂടി.ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത് പത്ത് കോടിയിലേറെ പ്രേക്ഷകരെയാണ്.എ.ആർ.റഹ്മാന്റെ സംഗീതത്തിൽ ഗായിക ശ്രേയ ഘോഷാൽ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.ഗാനത്തിന്റെ മനോഹര വരികൾ ഒരുക്കിയിരിക്കുന്നത് അമിതാഭ് ഭട്ടാചാര്യയുടേതാണ്.

ബോളിവുഡിൽ ഈ വർഷം ഇറങ്ങിയ ഏറ്റവും മികച്ച ട്രാക്കുകളിൽ ഒന്നാണ് ‘പരം സുന്ദരി’.വീഡിയോ യൂട്യൂബിൽ റിലീസായത് മുതൽ ട്രെൻഡിങ്ങിൽ നിന്നും മാറാതെ തരംഗം തീർത്ത പാട്ടിനൊപ്പം പ്രമുഖരുൾപ്പെടയുള്ളവർ ചുവടുവച്ചതിന്റെ വിഡിയോയും ശ്രദ്ധേയമായിരുന്നു.സിനിമ താരങ്ങളുടെ ‘പരം സുന്ദരി ഡാൻസ് ചലഞ്ച്’ സമൂഹമാധ്യമലോകം ചർച്ചയാക്കുകയും ചെയ്തു.

പാട്ടിൽ അതിസുന്ദരിയായി തിളങ്ങിയ കൃതി ആരാധകപ്രശംസ നേടിയിരുന്നു. ‘മിമി’ക്കു വേണ്ടി കൃതി സനോൺ 15 കിലോ ഭാരം കുറച്ചതും വാർത്തകളിൽ നിറഞ്ഞിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *