Cinema

കസബയുടെ തമിഴ് പതിപ്പ് സര്‍ക്കിള്‍; ചിത്രം തിയറ്റര്‍ റിലീസിന്

മമ്മൂട്ടി യെ നായകനാക്കി നിഥിന്‍ രണ്‍ജി പണിക്കർ ഒരുക്കിയ ഹിറ്റ് മലയാള ചിത്രമായിരുന്നു ‘കസബ’. നിഥിന്‍ രണ്‍ജി പണിക്കരുടെ സംവിധാന അരങ്ങേറ്റം കൂടിയായിരുന്നു ചിത്രം.’സിഐ രാജന്‍ സക്കറിയ’യായി മമ്മൂട്ടി എത്തിയ സിനിമയിൽ നേഹ സക്സേന, ജഗദീഷ്, സംപത്ത്, വരലക്ഷ്‍മി ശരത്കുമാര്‍, സിദ്ദിഖ്, അലന്‍സിയര്‍ തുടങ്ങിയ വമ്പൻ താരനിരയും അണിനിരന്നിരുന്നു. 2016ലാണ് ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഈ സിനിമ തിയറ്ററുകളിലെത്തിയത്. ഇപ്പോഴിതാ സിനിമയുടെ തമിഴ് മൊഴിമാറ്റ പതിപ്പ് തിയറ്റര്‍ റിലീസിന് ഒരുങ്ങുന്നു.

ചിത്രത്തിന് ‘സര്‍ക്കിള്‍’ എന്ന പേരിലാണ് നൽകിയിരിക്കുന്നത്. തമിഴ് ഡബ്ബിംഗ് പതിപ്പ് തിയറ്ററുകളിലേക്ക് എത്തുന്നത്. എ ടി കെ പിക്ചേഴ്സ് ആണ് ചിത്രത്തിന്‍റെ മൊണിമാറ്റ പതിപ്പ് അവതരിപ്പിക്കുന്നത്. തമിഴ് തായ് കലൈകൂട്ടമാണ് വിതരണം ചെയ്യുന്നത്. തമിഴ്നാട്ടില്‍ തിയറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാനുള്ള സര്‍ക്കാര്‍ അനുമതിക്കു പിന്നാലെയാണ് ചിത്രം റിലീസ് ചെയ്യാനുള്ള തീരുമാനം വന്നിരിക്കുന്നത്. ചിത്രം സെപ്റ്റംബര്‍ 3 ആണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്‍ലര്‍ നേരത്തെ പുറത്തെത്തിയിരുന്നു. മികച്ച സ്വീകാര്യതയാണ് ട്രെയ്ലറിന് തമിഴ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *