Cinema

‘മൂസ ഖാദറി’നു ശേഷം ‘ഗന്ധര്‍വ്വന്‍ ഹാജി’; വീണ്ടും ഞെട്ടിച്ച് മാമുക്കോയ

മാമുക്കോയ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ജനാസ’ എന്ന ഹ്രസ്വചിത്രം സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നു. കിരണ്‍ കംബ്രാത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ ‘ഗന്ധര്‍വ്വന്‍ ഹാജി’ എന്ന കഥാപാത്രമായാണ് മാമുക്കോയ എത്തുന്നത്.നാട്ടുകാര്‍ ഏറെ ബഹുമാനത്തോടെ കാണുന്ന വ്യക്തിയാണ് ഗന്ധര്‍വ്വന്‍ ഹാജി.ജീവിച്ചിരിക്കെത്തന്നെ മയ്യത്ത് കട്ടിലിലേറി പോകണമെന്ന ഗന്ധര്‍വ്വന്‍ ഹാജിയുടെ ആഗ്രഹം കേള്‍ക്കുന്ന മക്കളുടെ പ്രതികരണവും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തില്‍ കടന്നുവരുന്നത്. സൈന മൂവീസ് യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്.

ഡ്രീം മേക്കേഴ്സ് ക്ലബ്, എൽ ബി എന്‍റര്‍‍ടെയ്‍ന്‍‍മെന്‍റ് എന്നിവയുടെ സഹകരണത്തോടെ കിരൺ കംബ്രാത്ത്, സജിൻ വെണ്ണാർവീട്ടിൽ, റിയാസ് വയനാട്, ഗനശ്യാം, സിംഗിൾ രാജ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.മാമുക്കോയയെ കൂടാതെ സരസ ബാലുശ്ശേരി, സിദ്ദിഖ് കൊടിയത്തൂർ, ഡോമിനിക് ഡോം, ജയരാജ് കോഴിക്കോട്, റിയാസ് വയനാട്, സിബി രാജ്, ധനേഷ് ദാമോദർ, സിദ്ദിഖ് നല്ലളം, ബിജു ലാൽ, ആമിർ ഷാ, ഷാജി കല്‍പ്പറ്റ, മാരാർ മംഗലത്ത്, ലിൻസി, മയൂഖ, മെഹ്റിൻ, നിവേദ് ശൈലേഷ്, റാമിൻ മുഹമ്മദ് തുടങ്ങിയവരാണ് അഭിനേതാക്കള്‍.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *