മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. അതുപോലെ തന്നെ സിത്താരയുടെ മകൾ സായുവിനും ആരാധകർ വളരെ കൂടുതൽ ആണ്. അമ്മയ്ക്കൊപ്പം പാട്ടുപാടുന്ന സായുവിന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ മകളുടെ ഓണപ്പാട്ട് വിഡിയോയുമായി എത്തിയിരിക്കുകയാണ് സിത്താര.
ഓണം വന്നേ എന്നു തുടങ്ങുന്ന ഗാനം പാട്ടു പാടി അഭിനയിക്കുന്നത് കുട്ടി സായുവാണ്. സിത്താരയുടെ ഭർത്താവ് സജീഷ് എം ആണ് പാട്ട് എഴുതിയത്. ഗോപി സുന്ദറാണ് സംഗീത സംവിധാനം നിർവഹിച്ചത്. സായുവിനെ കൂടാതെ സായുവിന്റെ മുത്തശ്ശിയും വിഡിയോയിൽ വരുന്നുണ്ട്.
സായു പാടിയ ഒരു ഓണപാട്ടുണ്ട്!!! അവളുടെ അച്ഛൻ DrSajish M എഴുതിയത്!! പാടിയത് കഴിഞ്ഞ ഓണത്തിനാണ്, ഇറങ്ങുന്നത് ഈ ഓണത്തിനും!!! സായൂന്റെ മുമ്മൂനി ( മുത്തശ്ശി, എന്റെ അച്ഛമ്മ ) അവളോടൊപ്പം ഉണ്ട് പാട്ടിൽ!!! ഭംഗിയുള്ള പാട്ടും, ചിത്രങ്ങളും ഒരുക്കിയത് ശ്രീ. ഗോപി സുന്ദർ- സിത്താര കുറിച്ചു. പാട്ടിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്.