Cinema Special

കുട്ടിമണിയെ മടിയിൽ കിടത്തി റിമിക്കൊച്ചമ്മയുടെ പാട്ട് പരിശീലനം; ക്യൂട്ട് വീഡിയോ

കുഞ്ഞാവയെ മടിയിൽ കിടത്തി പാട്ട് പരിശീലിക്കുന്ന ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം ഗായിക റിമി ടോമി. കുട്ടിമണിയെ നോക്കി റിമിക്കൊച്ചമ്മ പാട്ട് പരിശീലിക്കുമ്പോൾ അതുകേട്ടങ്ങനെ ആസ്വദിച്ച് കിടപ്പാണ് കക്ഷി.‘എന്റെ കുട്ടിമണിപ്പെണ്ണ്’ എന്ന ക്യാപ്ഷ്യനോടെയാണ് റിമി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ക്യൂട്ട് വീഡിയോ ശ്രദ്ധനേടിയതോടെ കമന്റുകളുമായി ആരാധകരും എത്തി.കുഞ്ഞ് പാട്ട് കേട്ട് വളരെട്ടെയെന്നും കുട്ടിമണിയുടെ ആദ്യ ഗുരുവാണെന്നുമൊക്കെയാണ് അവരുടെ പ്രതികരണം.ഇതിനുമുൻപും കുട്ടിമണിയ്ക്കരികിലിരുന്ന് പാട്ട് പരിശീലിക്കുന്ന തന്റെ വിഡിയോ റിമി പോസ്റ്റ് ചെയ്തിട്ടുണ്ട്.

റിമി റോമയുടെ സഹോദരി റീനുവിന്റെ ഇളയ മകളാണ് കുട്ടിമണി എന്നു വിളിക്കുന്ന ഇസബെൽ. കഴിഞ്ഞ വർഷം ഡിസംബറിലാണ് റീനുവിനും രാജുവിനും രണ്ടാമത്തെ കുഞ്ഞു ജനിച്ചത്. കുട്ടിമണിയുടെ മമോദീസയുടെ ചിത്രങ്ങളും വിഡിയോയുമൊക്കെ റിമിയും മുക്തയും പങ്കുവച്ചിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *