Cinema

ബെൽബോട്ടത്തിൽ എന്നെ തിരിച്ചറിയുന്നവർക്ക് സൗജന്യ ടിക്കറ്റ്; അമ്പരന്ന് ആരാധകർ

അക്ഷയ്കുമാര്‍ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് എം തിവാരി ഒരുക്കുന്ന ബെല്‍ബോട്ടം എന്ന സിനിമയുടെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. 1980 കളിലില്‍ ഇന്ത്യയില്‍ അരങ്ങേറിയ വിമാന റാഞ്ചല്‍ സംഭവങ്ങളെയും ബ്ലൂസ്റ്റാര്‍ ഓപ്പറേഷനെയും ആസ്പദമാക്കിയാണ് ഈ സ്‌പൈ ത്രില്ലര്‍ ചിത്രം ഒരുക്കിയിരിക്കുന്നത്.

ട്രെയ്‌ലറില്‍ ഏറെ ചര്‍ച്ചയായി മാറിയത് മുന്‍പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കഥാപാത്രമാണ്.ഇന്ദിര ഗാന്ധിയായി ബോളിവുഡ് നടി ലാറ ദത്തയാണ് ചിത്രത്തിൽ എത്തുന്നത്. വ്യത്യസ്തമായ മേക്കോവറില്‍ ഒട്ടും തിരിച്ചറിയാനാകാത്ത രീതിയിലാണ് ലാറ ട്രെയ്‌ലറില്‍ പ്രത്യക്ഷപ്പെടുന്നത്.

മുംബൈയില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ലാറ പറഞ്ഞതിങ്ങനെ..

”ചിത്രത്തില്‍ ഞാന്‍ അഭിനയിക്കുന്നുണ്ട്. എന്നെ തിരിച്ചറിയുന്നവര്‍ക്കും കുടുംബത്തിനും സിനിമയുടെ ടിക്കറ്റ് ഞാന്‍ സൗജന്യമായി നല്‍കാം”-ലാറ പറഞ്ഞു.

ലാറയെ ട്രെയ്‌ലറില്‍ കണ്ടതായി ഓര്‍ക്കുന്നില്ലെന്നായിരുന്നു സദസ്സില്‍ നിന്നുള്ള പ്രതികരണം. എന്നാൽ താനാണ്‌ ചിത്രത്തിൽ ഇന്ദിരാഗാന്ധിയെ അവതരിപ്പിക്കുന്നതെന്ന് നടി പറഞ്ഞപ്പോള്‍ സദസ്സിലുള്ളവര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടി.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ട്രെയ്‌ലറിലെ താരത്തിന്റെ ചിത്രം. അവിശ്വസനീയമായ മേക്കോവർ എന്നാണ് എല്ലാവരും പറയുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *